ചേളന്നൂർ: വിവാഹച്ചടങ്ങിൽ ഭക്ഷണം കഴിച്ചവർക്ക് വിഷബാധയേറ്റതിനെ തുടർന്ന് ചേളന്നൂർ പഞ്ചായത്ത് നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. കഴിഞ്ഞദിവസം ചെലപ്രം നമ്പുകുന്നത്തറയിൽ നടന്ന വിവാഹച്ചടങ്ങിൽ ഭക്ഷണം കഴിച്ച 40ഒാളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ േകാളജ് ആശുപത്രി, ബീച്ച് ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. വിവിധ പ്രദേശങ്ങളിൽനിന്നെത്തിയവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വെള്ളിയാഴ്ച രാവിലെയാണ് പലർക്കും ഛർദി, വയറിളക്കം, തലവേദന എന്നിവ അനുഭവപ്പെട്ടത്. വെള്ളത്തിൽനിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. തുടർന്ന് പഞ്ചായത്ത് മുൻകൈയെടുത്ത് പ്രദേശത്ത് മെഡിക്കൽ ക്യാമ്പ് നടത്തി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല, വൈസ് പ്രസിഡൻറ് വി.കെ. വിജയൻ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശാവർക്കർമാർ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്. ആവശ്യമുള്ളവർക്ക് വൈദ്യസഹായം നൽകാൻ പഞ്ചായത്ത് നടപടി സ്വീകരിക്കുമെന്ന് വൈസ് പ്രസിഡൻറ് വി.െക. വിജയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.