കോഴിക്കോട്: വേൾഡ് കെരറ്റോകോണസ് നേത്രരോഗ ദിനാചരണത്തിെൻറ ഭാഗമായി സൂപ്പർ സ്പെഷാലിറ്റി മലബാർ െഎ ഹോസ്പിറ്റലിൽ സൗജന്യ നേത്രരോഗ നിർണയ ക്യാമ്പ് നടത്തുന്നു. നവംബർ 10ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെ സിവിൽ സ്റ്റേഷനു സമീപം പാലാട്ടുതാഴം വീപി സ്പേസ് ബിൽഡിംഗിലെ സൂപ്പർ സ്പെഷ്യാലിറ്റി മലബാർ െഎ ഹോസ്പിറ്റലിലാണ് ക്യാമ്പ്. 18 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ളവരെയാണ് ക്യാമ്പിൽ പരിശോധിക്കുക. ഇൗ പ്രായപരിധിയിലുള്ളവരിൽ കണ്ടുവരുന്ന കെരറ്റോകോണസ് എന്ന നേത്രരോഗം തുടക്കത്തിലേ കണ്ടുപിടിച്ചാൽ ഫലപ്രദമായ ചികിത്സകളുണ്ട്. അല്ലാത്തപക്ഷം പൂർണ അന്ധതയിലേക്ക് നയിക്കുന്ന മാരക അസുഖമാണിത്. ക്യാമ്പിൽ പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9061 222 122, 2378866.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.