യാത്രക്ലേശം ഉടൻ പരിഹരിക്കണം

ആയഞ്ചേരി: ജനങ്ങൾ സ്വയം മുന്നോട്ടുവന്ന് ജനകീയ ജീപ്പ് സർവിസ് നടത്താൻ തീരുമാനിച്ചതിനെ വ്യാപാരി വ്യവസായി ഏകോപന സമിതി ആയഞ്ചേരി യൂനിറ്റ് സ്വാഗതം ചെയ്തു. ജനകീയ ജീപ്പ് സർവിസ് നടത്തുന്ന നാട്ടുകാരും ഓട്ടോ തൊഴിലാളി യൂനിയനും തമ്മിൽ ഉടലെടുത്ത പ്രശ്നം രമ്യമായി പരിഹരിക്കാൻ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മൻസൂർ ഇടവലത്ത് അധ്യക്ഷത വഹിച്ചു. കെ.കെ. രാജീവൻ, എം. അബ്ദുല്ലത്തീഫ്, പി.എം. ബാലൻ, അനന്തൻ, മുത്തു തങ്ങൾ, ജി.കെ. കുഞ്ഞിക്കണ്ണൻ, എടവണ്ണ അബ്ദുല്ല, ഇയ്യക്കൽ ബാബു, ദീപം ബാബു എന്നിവർ സംസാരിച്ചു. 'മാധ്യമം' ഹെൽത്ത് കെയറിലേക്ക് വിദ്യാർഥികളുടെ കൈനീട്ടം വേളം: 'മാധ്യമം' ഹെൽത്ത് കെയറിലേക്ക് ശാന്തിനഗർ അൽമദ്റസത്തുൽ ഇസ്ലാമിയ വിദ്യാർഥികൾ പിരിച്ചെടുത്ത തുക കൈമാറി. സദർ മുഅല്ലിം സഈദ് മൗലവിയിൽനിന്ന് 'മാധ്യമം' പ്രതിനിധി എ.കെ. റയീസ് ഏറ്റുവാങ്ങി. ടി.പി. ഖാസിം ഉദ്ഘാടനം ചെയ്തു. പി.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. എ.കെ.എം. സലീം, പി. അഷ്റഫ്, കെ.കെ. അബ്ദുന്നാസർ, എ.കെ. ഖാസിം, കെ. അബ്ദുറഹ്മാൻ ഹാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.