ഇസ്തിരിപ്പെട്ടിയുടെ വൈദ്യുതി ഉപയോഗം പത്തിലൊന്നായി കുറക്കാം; പുത്തൻ കണ്ടെത്തലുമായി ആർ.എ.സിലെ കുട്ടികൾ

തണ്ണീര്‍പന്തൽ: ഇസ്തിരിപ്പെട്ടിയുടെ വൈദ്യുതി ഉപയോഗം പത്തിലൊന്നായി കുറക്കാൻ സഹായിക്കുന്ന കണ്ടുപിടിത്തം ജില്ല ശാസ്ത്രമേളയിൽ ശ്രദ്ധേയമായി. കൈതക്കുണ്ട് മുച്ചിലോട്ടുമ്മൽ റഫീക്കി​െൻറ മകൻ റമീസും കടമേരി കായക്കണ്ടി ഫൈസലി​െൻറ മകൾ ഫിദ ഫാത്തിമയും ചേർന്നാണ് കടമേരി ആർ.എ.സി ഹൈസ്കൂൾ വിഭാഗത്തിലെ ശാസ്ത്രാധ്യാപകരുടെ മേൽനോട്ടത്തിൽ പുതിയ പരീക്ഷണം നടത്തിയത്. എൽ.ഇ.ഡി ബൾബി​െൻറ കുറഞ്ഞ ഇന്ധനക്ഷമത എന്ന സാധ്യത വൈദ്യുതി ഇസ്തിരിപ്പെട്ടിയിൽ പരീക്ഷിക്കുകയാണ് ഇവർ. എൽ.ഇ.ഡി ബൾബ് ലൈറ്റിനോടൊപ്പം ചൂടും പുറന്തള്ളുന്നു. ഈ താപത്തിനെ സിങ്ക് പ്രതലത്തിലേക്ക് ഏകോപിപ്പിച്ചാണ് ഇസ്തിരിപ്പെട്ടി പ്രവർത്തിക്കുന്നത്. 12 വോൾട്ട് ബാറ്ററി ഉപയോഗിച്ച് ഇത് പ്രവർത്തിപ്പിക്കാം. കൂടാതെ, വൈദ്യുതി ഇല്ലാത്ത സമയത്ത് ഇൻവെർട്ടർ ഉപയോഗിച്ചും പ്രവർത്തിക്കാം. ജില്ല ശാസ്ത്രമേളയിൽ എ ഗ്രേഡും രണ്ടാം സ്ഥാനവും ലഭിച്ച് സംസ്ഥാന ശാസ്ത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഇവരുടെ കണ്ടുപിടിത്തം. റമീസി​െൻറ പിതാവ് റഫീക്ക് പെയിൻറിങ് തൊഴിലാളിയാണ്. ഫിദ ഫാത്തിമയുടെ പിതാവ് ഫൈസൽ പ്രവാസി ബിസിനസുകാരനും. ഗോവര്‍ധിനി പദ്ധതിക്ക് തുടക്കം വേളം: ഗ്രാമപഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 'ഗോവര്‍ധിനി' പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡൻറ് വി.കെ. അബ്ദുല്ല ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്ത് നിര്‍വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍ ബഷീര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. കെ.കെ. അന്ത്രു‍, ഡോ. പി.കെ. ഷൈന, ഡോ. ജിന, ഡോ. ഷീജ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.