കുറ്റ്യാടി: ടൗണിൽ പ്രധാനകവലക്കു സമീപം ഡിവൈഡറിൽ സ്ഥാപിച്ച നന്മ ചാരിറ്റബ്ൾ ട്രസ്റ്റിെൻറ ഫ്ലക്സ് ബോർഡ് പൊലീസ് തകർത്തു. ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ 14ന് നടക്കുന്ന സൗജന്യ പ്രമേഹരോഗ നിർണയ ക്യാമ്പിെൻറ പ്രചാരണ ബോർഡാണ് വ്യാഴാഴ്ച വൈകിട്ട് കുറ്റ്യാടി സി.ഐയുടെ നേതൃത്വത്തിൽ തകർത്തത്. സംഭവത്തെ തുടർന്ന് വൈകീട്ട് കവലയിൽ ആളുകൾ തടിച്ചുകൂടി. രാഷ്ട്രീയ പാർട്ടിക്കാരും മറ്റു സംഘടനകളും സ്ഥിരമായി ബോർഡ് വെക്കുന്ന സ്ഥലമാണെന്നും യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പൊലീസ് ബോർഡ് തകർത്തതെന്നും 'നന്മ' സെക്രട്ടറി വി. ഉബൈദ് വാർത്തക്കുറിപ്പിൽ അറിയിച്ചു. യു.ഡി.എഫ് 'പടയൊരുക്കത്തിെൻറ' ബോർഡ് തൊട്ട് തലേന്നുവരെ ഈ സ്ഥലത്തുണ്ടായിരുന്നു. കൂടാതെ, പടയൊരുക്കത്തിെൻറ പ്രചാരണ കമാനവും ഇവിടെ സ്ഥാപിച്ചിരുന്നു. പ്രസ്തുത പരിപാടി കഴിയുംവരെ അവ നീക്കാൻ നടപടിയെടുക്കാത്ത പൊലീസ് ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന തങ്ങളുടെ ബോർഡ് തകർത്തതിൽ പ്രതിഷേധിക്കുന്നതായും പറഞ്ഞു. എന്നാൽ, വാഹന ഗതാഗതം തടസ്സപ്പെടുന്ന രീതിയിൽ പ്രധാന കവലയിലും ടൗണിലും ബോർഡ് സ്ഥാപിക്കരുതെന്ന് പഞ്ചായത്തിെൻറയും പൊലീസിെൻറയും നേതൃത്വത്തിലുള്ള സർവകക്ഷി ട്രാഫിക് പരിഷ്കരണ കമ്മിറ്റി നേരത്തെ തീരുമാനിച്ചതാണെന്നും ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ പൊലീസിനു രേഖാമൂലം പരാതി ലഭിച്ചിട്ടുണ്ടെന്നും കുറ്റ്യാടി സി.ഐ സുനിൽകുമാർ പറഞ്ഞു. ഇവിടെ ബോർഡുകൾ വെച്ചപ്പോൾ ബന്ധപ്പെട്ട പാർട്ടിക്കാരെ വിളിച്ച് നീക്കിയിട്ടുണ്ടെന്നും 'നന്മ'യുടെ ആളുകൾ ആരെന്നറിയാത്തതിനാലാണ് ബോർഡ് നശിപ്പിക്കേണ്ട സ്ഥിതി വന്നതെന്നും ഇനി ഗതാഗതം തടസ്സപ്പെടുന്ന രീതിയിൽ ബോർഡുകൾ സ്ഥാപിച്ചാൽ ബന്ധപ്പെട്ടവർക്കെതിരെ കേസെടുക്കുമെന്നും സി.ഐ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.