ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ് അറസ്​റ്റിൽ

കോഴിക്കോട്: വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ വിൽപനക്കായി കൊണ്ടുവന്ന 1.170 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കക്കോടി കൂടത്തുംപൊയിൽ പാർഥസാരഥി സ്വദേശി പ്രവീൺ എന്ന കാപ്പ പ്രവീൺ (25) ആണ് പൊലീസ് പിടിയിലായത്. കോഴിക്കോട് ബീച്ച്, സിവിൽ സ്റ്റേഷൻ, കോട്ടൂളി, ഹൈലൈറ്റ് മാൾ പരിസരം എന്നിവിടങ്ങളിൽ ഒരാൾ കഞ്ചാവ് വിൽപന നടത്തിവരുന്നതായി പൊലീസിന് ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിൽ കോഴിക്കോട്സിറ്റി ആൻറി നാർക്കോട്ടിക്ക് സ്ക്വാഡ് നടത്തിയ ആസൂത്രിത നീക്കത്തിൽ നടക്കാവ് പൊലീസി​െൻറ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റുചെയ്തത്. കാരപ്പറമ്പ് പീപ്ൾസ് റോഡിൽ നിന്നാണ് ഇയാൾ പിടിയിലായത്. ജില്ല കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വിൽപന നടത്തിയിരുന്ന പ്രധാനികളിൽ പലരേയും പൊലീസും എക്സൈസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അമിതമായ ലാഭം പ്രതീക്ഷിച്ചാണ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ഇയാൾ കഞ്ചാവ് വിൽപനയിലേക്ക് കടന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്ക് കഞ്ചാവ് എത്തിച്ചുനൽകുന്നവരെ കുറിച്ച് അന്വേഷിച്ച് വരുകയാണെന്ന് ആൻറി നാർകോട്ടിക്ക് സെൽ അസി. കമീഷണർ എ.ജെ. ബാബു അറിയിച്ചു. നടക്കാവ് അഡീഷനൽ എസ്.ഐ മജീദ്, ആൻറി നാർക്കോട്ടിക് സ്ക്വാഡ് അംഗങ്ങളായ രാജീവ്, നവീൻ, അനുജിത്ത്, സോജി, ജോമോൻ, രജിത്ത്, ഷാജി, ജിനേഷ്, സുമേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.