സി.പി.എം ബി.ജെ.പിക്ക് ചുവന്ന പരവതാനി വിരിക്കുന്നു -സി.പി. ജോൺ കോഴിക്കോട്: യു.ഡി.എഫിനെ തകർക്കാൻ ശ്രമിക്കുന്ന പിണറായി വിജയനും കൂട്ടരും ബി.ജെ.പിക്ക് ചുവന്ന പരവതാനി വിരിക്കുകയാണെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ. സരിത നായരുെട വാക്കുകൾ മൊഴിമുത്തുകളാക്കി സി.പി.എം നടത്തുന്ന ശ്രമം നല്ലതിനല്ലെന്നും എം.വി. രാഘവൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സി.പി. ജോൺ പറഞ്ഞു. എം.വി. രാഘവൻ പറഞ്ഞ വിശാലസഖ്യെമന്ന രാഷ്ട്രീയം സി.പി.എം ജനറൽ െസക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ളവർ അംഗീകരിച്ചു. അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഭൂരിപക്ഷ വർഗീയതക്കെതിരെ പോരാടണെമന്നും സി.പി. ജോൺ പറഞ്ഞു. ചടങ്ങിൽ സി.എം.പി ജില്ല കൗൺസിൽ സെക്രട്ടറി ജി. നാരായണൻ കുട്ടി അധ്യക്ഷനായിരുന്നു. എം.വി. രാഘവെൻറ തപാൽ മുദ്ര എം.കെ. രാഘവൻ എം.പി പുറത്തിറക്കി. മുതിർന്ന മാധ്യമപ്രവർത്തകൻ പി. ദാമോദരൻ ഏറ്റുവാങ്ങി. എം.വി.ആർ കാൻസർ സെൻറർ ചെയർമാൻ സി.എൻ വിജയകൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തി. എൻ.സി അബൂബക്കർ സംബന്ധിച്ചു. കെ.കെ. ചന്ദ്രഹാസൻ സ്വാഗതവും അഷ്റഫ് മണക്കടവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.