കോഴിേക്കാട്: ജനശ്രീ സുസ്ഥിര വികസന മിഷൻ യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് പ്രശ്നോത്തരി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഗാന്ധി-നെഹ്റു, ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം അടിസ്ഥാനമാക്കിയാണ് പരിപാടി. ഞായറാഴ്ച രാവിലെ 9.30 മുതൽ കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിലാണ് മത്സരം. ഒാരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്നവർക്ക് 5000, 3000, 2000 രൂപ സമ്മാനമായി നൽകും. ഒരു വിദ്യാലയത്തിൽനിന്ന് എത്ര കുട്ടികൾക്കു വേണമെങ്കിലും മത്സരത്തിൽ പെങ്കടുക്കാം. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പർ 9846528524.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.