കോഴിക്കോട്: തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതിൽ സംസ്ഥാന വനിത കമീഷന് ആശങ്ക. ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന കമീഷൻ അദാലത്തിൽ തൊഴിലിടങ്ങളിലെയും വീടുകളിലെയും പീഡനത്തെക്കുറിച്ച പരാതികൾ പ്രവഹിച്ചു. പരാതികൾ പരിശോധിക്കുന്നതിന് തൊഴിൽ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ജാഗ്രത സമിതികൾ വേണമെന്ന ചട്ടം പാലിക്കപ്പെടുന്നില്ല. സമിതിയുള്ളയിടത്ത് കൃത്യമായി പരാതികൾ പരിശോധിക്കുന്നില്ല. ഇത്തരം വിഷയങ്ങൾ കമീഷൻ ഗൗരവമായി കാണുമെന്നും ഇരകൾക്ക് നീതി ലഭിക്കുന്നതിന് ഇടപെടൽ നടത്തുമെന്നും കമീഷൻ അംഗങ്ങളായ എം.എസ്. താര, ഷിജി ശിവജി എന്നിവർ വ്യക്തമാക്കി. ദുരൂഹ സാഹചര്യത്തിൽ അച്ഛൻ മരിച്ചതിനെ തുടർന്ന് വഴിയാധാരമായ പെൺകുട്ടിയുടെയും അമ്മയുടെയും സംരക്ഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കമീഷൻ സാമൂഹിക നീതി വകുപ്പിന് നിർദേശം നൽകി. പ്ലസ് ടുവിന് 75 ശതമാനം മാർക്ക് നേടിയ കുട്ടിയുടെ തുടർ വിദ്യാഭ്യാസത്തിന് ആനുകൂല്യങ്ങൾ ലഭ്യമാക്കണം. നിലവിൽ അടച്ചുറപ്പില്ലാത്ത ഷെഡിലാണ് കുടുംബം താമസിക്കുന്നതെന്ന് കമീഷൻ പറഞ്ഞു. അദാലത്തിൽ പരിഗണിച്ച 77 കേസുകളിൽ 19 എണ്ണം തീർപ്പാക്കി. മൂന്നെണ്ണം സമ്പൂർണ കമീഷെൻറ പരിഗണനക്കു വിട്ടു. ഏഴെണ്ണം വിവിധ വകുപ്പുകളുടെ റിപ്പോർട്ടിനായി അയച്ചു. 36 കേസുകൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. കക്ഷികൾ ഹാജരാകാത്ത 12 കേസുകളും അടുത്ത അദാലത്തിൽ പരിഗണിക്കും. അഭിഭാഷകരായ റീന സുകുമാരൻ, ജെമിനി, വനിത സെൽ എസ്.ഐ ജമീല എ.കെ എന്നിവരും കമീഷനെ സഹായിച്ചു. മനുഷ്യക്കടത്ത് സംബന്ധിച്ച് സംസ്ഥാന വനിത കമീഷന് പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും ദേശീയ വനിത കമീഷെൻറ ഇതു സംബന്ധിച്ച പ്രസ്താവനയെ കുറിച്ച് അറിയില്ലെന്നും കമീഷൻ അംഗങ്ങൾ പറഞ്ഞു. കേരളത്തിെൻറ സാമൂഹിക സാഹചര്യങ്ങൾ മനസ്സിലാക്കാതെയാണ് ദേശീയ കമീഷെൻറ ഇതു സംബന്ധിച്ച പ്രസ്താവനയെന്നും എം.എസ്. താര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.