കോഴിക്കോട്: കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ 58ാം ജില്ല സമ്മേളനം നവംബർ 11ന് കോഴിക്കോട് മറീന റസിഡൻസിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കുക, കന്നുകാലി വളർത്തൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, കാലിത്തീറ്റക്ക് റേഷനിങ് സമ്പ്രദായം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. സമ്മേളനം രാവിലെ 10ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എ. അസ്മത്തുല്ല ഖാൻ, വി. മനോജ്, സുധി കോട്ടൂർ, എ.ജെ. എബിമോൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. ബി.ഡി.ജെ.എസ് ജില്ല കൺവെൻഷൻ കോഴിക്കോട്: ബി.ഡി.ജെ.എസ് ജില്ല പ്രവർത്തക കൺവെൻഷൻ നവംബർ 11ന് രാവിലെ 10ന് ജയ ഒാഡിറ്റോറിയത്തിൽ നടക്കും. ദേശീയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ ഗിരി പാമ്പനാൽ, പി.സി. അശോകൻ, ഷാജി ചിമ്മിനി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പീസ് സിേമ്പാസിയം നാളെ കോഴിക്കോട്: ആഗോള യുദ്ധവിരുദ്ധ സമാധാനശ്രമങ്ങളുടെ ഭാഗമായി അഹ്മദിയ്യ മുസ്ലിം ജമാഅത്തിെൻറ ആഭിമുഖ്യത്തിൽ ശനിയാഴ്ച വൈകുന്നേരം അഞ്ചിന് അഹ്മദിയ മുസ്ലിം സെൻറർ ഹാളിൽ പീസ് സിേമ്പാസിയം സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ എ.എം. മുഹമ്മദ് സലീം, ബി.എം. ആരിഫ് മുഹമ്മദ്, എം. റഫീഖ് അഹമ്മദ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.