മേപ്പയൂർ: വീട് നിർമാണത്തിന് പ്രാദേശിക സി.പി.എം നേതൃത്വത്തിെൻറ വിലക്ക് നേരിടുന്ന മുൻ സൈനിക ഓഫിസർ അരിക്കുളം ഏക്കാട്ടൂരിലെ പി.എം. വിശ്വനാഥനും കുടുംബത്തിനും പിന്തുണയുമായി എം.കെ. രാഘവൻ എം.പി. 33 വർഷത്തെ സേവനത്തിനുശേഷം സൈന്യത്തിൽനിന്ന് സുബേദാർ മേജറായി വിരമിച്ച സൈനികെൻറ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് അദ്ദേഹം മമ്മിളിത്താഴെ താൽക്കാലികമായി നിർമിച്ച ഷെഡിൽ എത്തിയത്. വിശ്വനാഥന് കുടുംബസ്വത്തായി കിട്ടിയ പത്തു സെൻറ് വയൽപ്രദേശം നികത്തി വീടുണ്ടാക്കാൻ കോഴിക്കോട് ആർ.ഡി.ഒ പ്രത്യേക അനുമതി നൽകിയിട്ടും രാഷ്ട്രീയ വിദ്വേഷത്തിെൻറ പേരിൽ സി.പി.എം ഉപരോധമേർപ്പെടുത്തുന്നുവെന്നാണ് വിശ്വനാഥെൻറ ആരോപണം. ഒറ്റമുറിയുള്ള ഓലഷെഡിൽ മുൻ സൈനിക ഓഫിസർക്കും കുടുംബത്തിനും ജീവിക്കേണ്ടിവരുന്ന അവസ്ഥ സൃഷ്ടിച്ച സി.പി.എം നടപടി രാജ്യത്തിനുതന്നെ അപമാനകരമാണെന്നും വേട്ടയാടപ്പെടുന്ന കുടുംബത്തിനൊപ്പം നിൽക്കുമെന്നും എം.കെ. രാഘവൻ എം.പി പറഞ്ഞു. സൈനികെൻറ ദുരിതജീവിതത്തെക്കുറിച്ച് ജനാധിപത്യ കേന്ദ്രങ്ങളിൽ ശബ്ദമുയർത്തുമെന്നും പാർലമെൻറിെൻറ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വനാഥനും ഭാര്യ സജിതയും തങ്ങളുടെ ദുരിതജീവിതം വ്യക്തമാക്കിയുള്ള പരാതി എം.കെ. രാഘവൻ എം.പിക്ക് സമർപ്പിച്ചു. ഡി.സി.സി ട്രഷറർ ടി. ഗണേഷ് ബാബു, കോൺഗ്രസ് മേപ്പയൂർ ബ്ലോക്ക് പ്രസിഡൻറ് കെ.പി. വേണുഗോപാലൻ, എം. ഋഷികേശൻ, കെ. രാജീവൻ, സി. രാമദാസ്, പി. സുധാകരൻ നമ്പീശൻ എന്നിവർ എം.പിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.