ഗെയിൽ: ഭൂവുടമകൾക്ക്​ വാടക നൽകണം ^എൻ.സി.പി

ഗെയിൽ: ഭൂവുടമകൾക്ക് വാടക നൽകണം -എൻ.സി.പി കോഴിക്കോട്: ഗെയിൽ വാതക പൈപ്പ്ലൈൻ ഇടുന്നതുകാരണം ഭൂമി നഷ്ടപ്പെടുന്നവർക്ക് അമ്പത് വർഷമെങ്കിലും വാടക നൽകണമെന്നും അല്ലാത്തപക്ഷം ഭൂമിയുടെ ഉടമസ്ഥാവകാശം ഗെയിൽ ഏറ്റെടുത്ത് മാർക്കറ്റ് വില നൽകണമെന്നും എൻ.സി.പി തിരുവമ്പാടി ബ്ലോക് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.സി. അബ്ദുൽ മജീദി​െൻറ അധ്യക്ഷതയിൽ ജില്ല പ്രസിഡൻറ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ടി.കെ. സാമി, അബ്ദുല്ല കുമാരനെല്ലൂർ, റസാക്ക് െകാടിയത്തൂർ, െക.സി. ആലി, പി.കെ. വാസു, റഷീദ് എള്ളൊങ്ങൽ, രാജേഷ് തൊണ്ടിമ്മൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.