പേരാമ്പ്ര: അഖിലേന്ത്യ സഹകരണ വാരാഘോഷത്തിെൻറ ഭാഗമായി പേരാമ്പ്ര ഏരിയ മോട്ടോർ ആൻഡ് എൻജി. വർക്കേഴ്സ് കോ-ഓപറേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പേരാമ്പ്ര ബസ്സ്റ്റാൻഡ് പരിസരം ശുചീകരിച്ചു. പ്രസിഡൻറ് ടി.കെ. ലോഹിതാക്ഷൻ ഉദ്ഘാടനം ചെയ്തു. ഒ.ടി. രാജു, മനോജ് പരാണ്ടി, കെ.എൻ. നിജിൻ ലാൽ, എ.കെ. രാമകൃഷ്ണൻ, പി.എം. മനോജ്, കെ.എം. ബാലൻ, പി. രാമദാസ്, എ.സി. മനോജ് എന്നിവർ നേതൃത്വം നൽകി. മിന്നൽ: വീടിനു തകരാർ സംഭവിച്ചു പേരാമ്പ്ര: കഴിഞ്ഞ ദിവസമുണ്ടായ മിന്നലിൽ വാളൂർ കക്കാടുമ്മൽ ലത്തീഫിെൻറ വീടിന് തകരാർ സംഭവിച്ചു. വീട്ടുകാർ സ്ഥലത്തില്ലാത്തത് കാരണം അപകടം ഒഴിവായി. വൈദ്യുതി മീറ്ററും കണക്ഷനുകളും പൂർണമായും കത്തിനശിച്ചു. ജനൽ ഗ്ലാസും ചുവരിന് വിള്ളലും സംഭവിച്ചിട്ടുണ്ട്. ലത്തീഫിന് ഇ.എം.എസ് ഭവനപദ്ധതിയിലൂടെ ലഭിച്ച തുക ഉപയോഗിച്ചാണ് വീട് നിർമിച്ചത്. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.