നന്മണ്ട: നന്മണ്ട 13, 12 പ്രദേശങ്ങളിൽ മോഷ്ടാക്കളുടെ വിഹാരരംഗമായി മാറുന്നത് നാട്ടുകാരെയും വ്യാപാരികളെയും ആശങ്കയിലാക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ പണം അപഹരിച്ചതാണ് മോഷണപരമ്പരയിൽ ഏറ്റവും ഒടുവിലത്തേത്. നാലു മാസം മുമ്പ് തുടങ്ങിയ മോഷണ പരമ്പര തുടരുേമ്പാഴും നിയമപാലകരുടെ നിസ്സംഗതയാണ് നാട്ടുകാരെ ചകിതരാക്കുന്നത്. ഒരു മോഷണത്തിനും തുമ്പ് കണ്ടെത്താനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. നന്മണ്ട 13ലെ രണ്ട് ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്നുള്ള മോഷണമായിരുന്നു തുടക്കം. നാഷനൽ സ്കൂളിനടുത്ത് റിട്ട. അധ്യാപകൻ പെരുമ്പടയിൽ രാധാകൃഷ്ണെൻറ വീട്ടിൽനിന്ന് 10 പവനും രണ്ടു ലക്ഷം രൂപയും കവർന്നതായിരുന്നു വലിയ മോഷണം. ഡെങ്കിപ്പനി ബാധിച്ച് കുടുംബം നഗരത്തിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു വീട് കുത്തിത്തുറന്ന് കവർച്ച നടന്നത്. വിരലടയാള വിദഗ്ധർ അടക്കമുള്ളവർ എത്തിയെങ്കിലും ഇതുവരെയും പ്രതികളെ പിടികൂടിയിട്ടില്ല. രണ്ടു മാസം കഴിഞ്ഞപ്പോൾ ബാലുശ്ശേരി സ്റ്റേഷനിൽനിന്ന് ഒരു ഫോൺവിളി വന്നതല്ലാതെ മറ്റ് പുരോഗതിയൊന്നും ഉണ്ടായില്ലെന്ന് ഗൃഹനാഥൻ പറയുന്നു. ചീക്കിലോട് റോഡിൽ പുനത്തിൽ റഹീമിെൻറ വീട്, ജബ്ബാറിെൻറ നിർമാണത്തിലിരിക്കുന്ന വീട്, ചെറുവോട് താഴത്ത് തേനഞ്ചേരി മിറാഫിെൻറ വീട്, നന്മണ്ട 12ൽ ഡോ. മുഹമ്മദ്കുട്ടിയുടെ വീട് എന്നിവിടങ്ങളിലും മോഷണം നടന്നിരുന്നു. ജയൻ നന്മണ്ടയുടെ വീട്ടിൽ തിങ്കളാഴ്ച നടന്ന മോഷണം രണ്ടാമത്തേതാണ്. രാത്രിയിൽ കോഴികളെ മോഷ്ടിക്കുന്ന സംഘവും സജീവമാണ്. പ്രവാസികളുടെ വീട് കൂടാതെ സന്ധ്യസമയങ്ങളിൽ പുരുഷന്മാരില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മാല തട്ടിപ്പറിക്കുന്ന സംഘവും പ്രവർത്തിക്കുന്നുണ്ട്. ഒന്നു രണ്ട് വീടുകളിലെ വീട്ടമ്മമാർ ബഹളം വെച്ചതോടെ മോഷ്ടാക്കളുടെ പുതിയ പരീക്ഷണം പാഴാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.