ഗെയിൽ സമരത്തിൽ പ്രതിചേർത്ത 21 പേർക്കും ജാമ്യം

ഗെയിൽ സമരത്തിൽ പ്രതിചേർത്ത 21 പേർക്കും ജാമ്യം കോഴിക്കോട്: എരഞ്ഞിമാവിൽ ഗെയിൽ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 21 പ്രതികൾക്കും പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യമനുവദിച്ചു. പൊലീസുകാരെ വധിക്കാൻ ശ്രമിച്ചു, ഒൗദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മുക്കം പൊലീസെടുത്ത കേസിലാണ് ജാമ്യം. ഗെയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്ന മറ്റൊരു കേസിലും പ്രതികളാക്കിയതിനാൽ ഇവരിൽ 11പേർക്ക് ജാമ്യത്തിലിറങ്ങാനാവില്ല. ഇവരുടെ ജാമ്യാപേക്ഷ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് വ്യാഴാഴ്ച പരിഗണിക്കും. മലപ്പുറം തെറ്റമ്മൽ എടശ്ശേരി മുഹമ്മദ് അസ്ലം (26), കാരശ്ശേരി പുഴപ്പുറത്ത് റാഷിദ് (26), കക്കാട് മാളിയേക്കൽ അംജത് (23), കറുത്തപറമ്പ് നസീഹ് (22), കറുത്തപറമ്പ് വേനപ്പാറക്കൽ മുഹമ്മദ് സാജിദ് (21), കാരശ്ശേരി മഞ്ഞിറത്തോട്ടത്തിൽ അജീഷ് (26), കക്കാട് മലികശ്ശേരി മുബൈസ് (20), ചെറുവാടി തേനക്കാപ്പറമ്പ് ഷാജഹാൻ (40), ഗോതമ്പു റോഡ് കൊളക്കാടൻ സുധീർ (35), കുളങ്ങര പന്നിക്കോട്ടൂർ യാസർ (33), എരഞ്ഞിമാവ് കോഴിശ്ശേരി ഷിബിൽ (19), എരഞ്ഞിമാവ് തഞ്ചേരിപ്പറമ്പിൽ ജംഷീദ് (28), കടന്നപ്പടത്തിൽ നിയാസ് (19), വലിയപറമ്പ് മുട്ടത്ത് സിറാജ് (24), ഗോതമ്പുറോഡ് വേനപ്പപിലാക്കിൽ അനസ് (24), കീഴുപറമ്പ് കാരങ്ങാടൻ നവാസ് (22), ചേറോത്ത് സുജഹ് റഹ്മാൻ (22), നെല്ലിക്കാപ്പറമ്പ് മണ്ണിൽ ഷംസീർ (24), എരഞ്ഞിമാവ് തൊടിയഞ്ചാലിൽ സിറാജുദ്ദീൻ (27), തളാപ്പിൽ അബൂബക്കർ (44), വലിയപറമ്പ് തടത്തിൽ ഷിഹാബുദ്ദീൻ (30) എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം. നവംബർ ഒന്നിന് രാവിലെ 11ന് കണ്ടാലറിയാവുന്ന 200ഒാളം പേർ ചേർന്ന് പൊലീസിനെ ആക്രമിച്ചതായാണ് കേസ്. പരിക്കേറ്റ പൊലീസുകാരൻ ഹെൽമറ്റ് െവച്ചതുകൊണ്ട് മാത്രമാണ് മരണത്തിൽനിന്ന് രക്ഷപ്പെട്ടതെന്ന് കാണിച്ചാണ് എഫ്.െഎ.ആർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.