മൂടാടി ഹെൽത്ത്‌ സെൻറർ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തണം

നന്തിബസാർ: മൂടാടി ഹെൽത്ത്‌ സ​െൻററിനെ ആർദ്രം പദ്ധതിയിൽപെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തണമെന്ന് സ്നേഹഗ്രാമം റെസി. അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ആധുനിക ലാബ് സൗകര്യങ്ങളും മെച്ചപ്പെട്ട ചികിത്സയും ഇതുമൂലം ജനങ്ങൾക്ക് ലഭ്യമാകും. മൂടാടി പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും ആളുകൾക്ക് ഏറെ ഗുണകരമാവുകയും ചെയ്യും. യോഗത്തിൽ പ്രസിഡൻറ് കെ.എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി. രാഘവൻ, പി.വി. ഗംഗാധരൻ, കെ.കെ. രാധാകൃഷ്ണൻ, കെ.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഗോത്രനിവാസികളുടെ ജീവിതം പഠിക്കാൻ അവർ ഊരുകളിലെത്തി പേരാമ്പ്ര: വയനാട്ടിലെ ഗോത്രനിവാസികളുടെ ജീവിതം പഠിക്കാൻ പേരാമ്പ്ര ശ്രീചിന്മയ കോളജ് സോഷ്യോളജി വിഭാഗം വിദ്യാർഥികൾ കോളനികൾ സന്ദർശിച്ചു. മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ തറവാട്ടുവീട്ടിൽ നിന്നാണ് യാത്ര തുടങ്ങിയത്. തറവാടുകളിലെ കാരണവന്മാരും ഊരുമൂപ്പന്മാരും അവരുടെ ജീവിതരീതികൾ വിവരിച്ചു. പ്രിൻസിപ്പൽ എ. നാരായണൻ ഗോത്രമൂപ്പനെ ആദരിച്ചു. സത്യൻ കൂത്താളി, ഉപേന്ദ്രൻ, പ്രസാദ് ചാലിക്കര, കെ.കെ. ബീന, റീന മനോജ്, വി.കെ. അനുരാജ്, അഭിസൂര്യ ബാലൻ എന്നിവർ നേതൃത്വം നൽകി. അധ്യാപക നിയമനം പേരാമ്പ്ര: സി.കെ.ജി.എം ഗവ. കോളജിൽ മാത്തമാറ്റിക്സ് വിഷയത്തിൽ െഗസ്റ്റ് െലക്ചററെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം വ്യാഴാഴ്ച രാവിലെ 10.30ന് കോളജ് ഓഫിസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.