ചാലിയം ഫിഷ് ലാൻഡിങ് സെൻറർ യാഥാർഥ്യമാക്കണം -സി.പി.ഐ ചാലിയം ഫിഷ് ലാന്റിംഗ് സെന്റർ യാഥാർത്ഥ്യമാക്കണം: സി.പി.ഐ ചാലിയം ഫിഷ് ലാന്റിംഗ് സെന്റർ യാഥാർത്ഥ്യമാക്കണം: സി.പി.ഐ കടലുണ്ടി: കോടികളുടെ മത്സ്യവിപണന കേന്ദ്രവും ആയിരങ്ങളുടെ തൊഴിലിടവുമായ ചാലിയം ഫിഷ് ലാൻഡിങ് സെൻറർ ആധുനികവും ശാസ്ത്രീയവുമായ രീതിയിൽ പരിഷ്കരിക്കണമെന്ന് സി.പി.ഐ കടലുണ്ടി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ഇതിന് ഉപയോഗപ്പെടുത്തുന്ന സ്ഥലം വനംവകുപ്പിെൻറ അധീനതയിലായതാണ് പ്രധാന തടസ്സം. പകരം സ്ഥലം നൽകി വനംവകുപ്പിൽനിന്ന് ആവശ്യമായ സ്ഥലം ലഭ്യമാക്കി ഇപ്പോഴത്തെ വൃത്തിഹീന സാഹചര്യത്തിൽനിന്ന് ഫിഷ് ലാൻഡിങ് സെൻററിനെ ആധുനികീകരിക്കണം. പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടറി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. മുരളി മുണ്ടേങ്ങാട്ട് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി നരിക്കുനി ബാബു രാജൻ, പിലാക്കാട്ട് ഷൺമുഖൻ, കെ.സി. അൻസാർ, ദിനേശ് ബാബു അത്തോളി, ടി. ഉണ്ണികൃഷ്ണൻ, ഹരിദാസൻ പാലയിൽ, വി.കെ. ഇസ്ഹാഖ്, അനിൽ മാരത്ത് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി മുരളി മുണ്ടേങ്ങാട്ടിനെ വീണ്ടും തെരഞ്ഞെടുത്തു. കുന്നത്ത് വേണുഗോപാൽ, എ.ടി. സുബ്രഹ്മണ്യൻ, ടി. ഗോപാലൻ, കെ.വി. അഹമ്മദ് കോയ, പി. റഫീഖ്, ദിനേശ് ബാബു അത്തോളി, ഹരിദാസൻ പാലയിൽ, ചെറുകാട്ട് കൃഷ്ണൻ, കെ. വിനോദ്, എം.പി. ബിന്ദു എന്നിവരടങ്ങിയ ലോക്കൽ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.