മാവൂർ: പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മാവൂർ അങ്ങാടിയിൽ നടത്തി. പുരോഗമന കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റിയംഗം വി. സുന്ദരൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് ഷിജുലാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി അബിജേഷ് സ്വാഗതവും ട്രഷറർ ഐ.പി. നിധീഷ് നന്ദിയും പറഞ്ഞു. യാത്രക്കാർക്ക് ഭീഷണിയായി ഗ്രാസിം മതിൽ മാവൂർ: യാത്രക്കാർ ബോട്ടു കാത്തുനിൽക്കുന്നതിനു സമീപത്തെ കൂറ്റൻ മതിൽ അപകട ഭീഷണിയാകുന്നു. കൂളിമാട് റോഡിൽ എളമരം കടവിലെ ബോട്ടുജെട്ടിക്ക് സമീപത്തെ ഗ്രാസിം ഫാക്ടറിയുടെ മതിലാണ് അപകട ഭീഷണി ഉയർത്തുന്നത്. കരിങ്കൽ മതിൽ അടിത്തറമുതൽ മുകൾഭാഗംവരെ വിള്ളലുവീണ് വേറിട്ട നിലയിലാണ്. ഈ മതിലിെൻറ ചുവട്ടിലാണ് എളമരം കടവു കടക്കുന്നതിന് ബോട്ടുകയറാൻ യാത്രക്കാർ കാത്തുനിൽക്കാറുള്ളത്. യാത്രക്കാർ ബോട്ടിറങ്ങി റോഡിലേക്ക് വരുന്നതും ബോട്ടിൽ കയറാൻ പോകുന്നതും ഇതിനു ചുവട്ടിലൂടെയാണ്. മാവൂർ ഭാഗത്തേക്കുപോകാൻ ബസ് കാത്തുനിൽക്കുന്നതും ഇതിനു സമീപത്താണ്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികളടക്കം നിരവധിപേർ കടന്നുപോകുന്ന കടവാണിത്. ഏറെ നാളായിട്ടും മതിലിെൻറ അറ്റകുറ്റപ്പണിക്ക് നടപടിയൊന്നും എടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.