പടം.....pk ചെന്നിത്തല പ്രമുഖരുമായി ചർച്ച നടത്തി കോഴിക്കോട്: യു.ഡി.എഫ് പടയൊരുക്കം ജാഥയുടെ ഭാഗമായി ജില്ലയിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ മേഖലയിലെ പ്രമുഖരുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അളകാപുരിയിൽ ചർച്ച നടത്തി. ഡോ. എം.ജി.എസ്. നാരായണൻ, മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, നടൻ മാമുക്കോയ, വി.ആർ. സുധീഷ്, യു.കെ. കുമാരൻ, കെ. അബൂബക്കർ, പി.ആർ. നാഥൻ, എൻ.പി. ചെക്കൂട്ടി, ഹമീദ് ചേന്ദമംഗലൂർ തുടങ്ങിയവരെ രമേശ് െചന്നിത്തല പൊന്നാടയണിയിച്ച് ആദരിച്ചു. എം.കെ. രാഘവൻ എം.പി, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, ജോണി െനല്ലൂർ, ബെന്നി ബഹനാൻ, ഷാനിമോൾ ഉസ്മാൻ, എൻ. സുബ്രഹ്മണ്യൻ, എം. രാജൻ തുടങ്ങിയവർ പെങ്കടുത്തു. ആർ. ശങ്കർ അനുസ്മരണം കോഴിക്കോട്: ആർ. ശങ്കർ ഫൗേണ്ടഷൻ ഒാഫ് കേരള ജില്ല ഘടകം സംഘടിപ്പിച്ച അനുസ്മരണം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേരള ചരിത്രത്തിലെ ശക്തനായ ഭരണാധികാരിയായിരുന്നു ആർ. ശങ്കറെന്ന് അേദ്ദഹം പറഞ്ഞു. ജില്ല ചെയർമാൻ പി.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, എം.കെ. രാഘവൻ എം.പി, പി. ശങ്കരൻ, എം. രാജൻ, ജഗദ്മയൻ ചന്ദ്രപുരി, പി.എം. നിയാസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.