ഹാദിയ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം -^എ. വാസു

ഹാദിയ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം --എ. വാസു കോഴിക്കോട്: ഹാദിയയുടെ ജീവൻ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുക എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ ജില്ല കമ്മിറ്റികൾ സംയുക്തമായി കലക്ടറേറ്റ് മാർച്ച് നടത്തി. സാമൂഹിക പ്രവർത്തകൻ എ. വാസു ഉദ്ഘാടനം ചെയ്തു. ഹാദിയയുടെ ആരോഗ്യനില ഉറപ്പുവരുത്താൻ സർക്കാൻ മെഡിക്കൽ സംഘത്തെ അയക്കണമെന്നും സന്ദർശനാനുമതിയും ആശയവിനിമയ സ്വാതന്ത്ര്യവും നൽകണമെന്നും വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നിട്ടുള്ളതാണ്. എത്രയും പെട്ടെന്ന് സർക്കാർ മെഡിക്കൽ സംഘത്തെ അയച്ച് ഹാദിയയുടെ ആരോഗ്യനില ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോളിഡാരിറ്റി ജില്ല വൈസ് പ്രസിഡൻറ് സിറാജുദ്ദീൻ ഇബ്നു ഹംസ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാ അംഗം ഖാലിദ് മൂസ നദ്വി മുഖ്യ പ്രഭാഷണം നടത്തി. സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ടി. ശാക്കിർ വേളം, ജി.ഐ.ഒ സംസ്ഥാന സമിതി അംഗം ഒ. റിസ്വാന, സാലിഹ് കോട്ടപ്പള്ളി എന്നിവർ സംസാരിച്ചു. ശരീഫ എം. സ്വാഗതവും വാഹിദ് കുന്ദമംഗലം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.