ഗെയിൽ: സമരം സമാധാനപരമായി തുടരും

മുക്കം: ഗെയിൽ വിരുദ്ധ സമരം സമാധാനപരമായി തുടരാൻ എരഞ്ഞിമാവിൽ ചേർന്ന സമരസമിതിയുടെ യോഗം തിരുമാനിച്ചു. സംസ്ഥാന വ്യാപകമായി സമരത്തെ ഏകോപിപ്പിക്കാനും കോഴിക്കോട് സംസ്ഥാന കൺെവൻഷൻ വിളിച്ച് ചേർക്കും. മന്ത്രിയുടെ സാന്നിധ്യത്തിൽ അനുരഞ്ജന ചർച്ച കഴിഞ്ഞിട്ടും പൊലീസ് കേസ് നടപടിയുമായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിലാണ് സമരം തടരാൻ തീരുമാനിച്ചത്. നിരപരാധികളുടെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുകയാണ്. ജാമ്യം ലഭിക്കുമെന്ന് ഉറപ്പായതോടെ വീണ്ടുമൊരു കേസും ചുമത്തി ജയിലിൽ ചെന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജയിലിൽ നിന്ന് ഇറങ്ങാതിരിക്കാൻ ഹീനമായ ശ്രമമാണ് നടത്തുന്നത്. ഗെയിൽ അധികൃതരുടെ അന്യായമായ കൈയേറ്റങ്ങൾ ഇപ്പോഴും തുടരുകയാണ്. ഒരു ദിവസവും ജോലി നിർത്തിവെക്കുന്നില്ല. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ഇടപെടലുകൾ വേണം -യോഗം അഭ്യർഥിച്ചു. എന്നാൽ സമരം അക്രമത്തി​െൻറ പാത സ്വീകരിക്കില്ലെന്നും സമര രീതി സംബന്ധിച്ച് രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്നും സമരസമിതി നേതാക്കൾ വ്യക്തമാക്കി. ചർച്ചയിൽ സമരസമിതി മുഖ്യരക്ഷാധികാരി സി.പി. ചെറിയ മുഹമ്മദ്, ചെയർമാൻ ഗഫുർ കുറുമാടൻ, അസ്ലം ചെറുവാടി, ബഷീർ പുതിയോട്ടിൽ, ബാബു പൊലിക്കുന്നത്ത്, കെ.സി. അൻവർ, കെ.വി. റൈഹാന, ജി. അക്ബർ, കരിം പടങ്കല്ല്, ജബ്ബാർ സഖാഫി, ശംസുദ്ദിൻ ചെറുവാടി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.