കോഴിക്കോട്: യു.ഡി.എഫ് പടയൊരുക്കം പ്രക്ഷോഭ പ്രചാരണ ജാഥയുടെ മലബാർ േമഖല പൊതുസമ്മേളനവും റാലിയും ബുധനാഴ്ച കടപ്പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പി. ചിദംബരം, ജയറാം രമേശ്, ഉമ്മൻ ചാണ്ടി, എം.എം. ഹസൻ, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.പി. വീരേന്ദ്രകുമാർ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.െഎ. ഷാനവാസ്, എം.കെ. രാഘവൻ, ഡോ. എം.കെ. മുനീർ, അബ്ദുസമദ് സമദാനി, കെ. സുധാകരൻ, സി.പി. ജോൺ, സി. ദേവരാജൻ, ജോണി നെല്ലൂർ തുടങ്ങിയവരും പെങ്കടുക്കും. വൈകിട്ട് ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽനിന്ന് ആരംഭിക്കുന്ന റാലിയിൽ കോഴിക്കോട് ജില്ലയിൽനിന്നുള്ള പ്രവർത്തകരാണ് പെങ്കടുക്കേണ്ടത്. മറ്റു ജില്ലയിൽനിന്നുള്ള പ്രവർത്തകർ കടപ്പുറം സമ്മേളന നഗരിയിലേക്കാണ് എത്തേണ്ടത്. മീഞ്ചന്ത ബൈപാസ്, വയനാട് റോഡ്, മാവൂർ റോഡ് വഴി വരുന്ന വാഹനങ്ങൾ മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ പ്രവർത്തകരെ ഇറക്കി സരോവരം ബൈപാസിൽ പാർക്ക് ചെയ്യണം. കണ്ണൂർ റോഡ്, ബാലുശ്ശേരി റോഡുവഴി വരുന്ന വാഹനങ്ങൾ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ പ്രവർത്തകരെ ഇറക്കി ബീച്ച് റോഡിൽ പാർക്ക് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.