നോട്ട്​ നിരോധനത്തി​െൻറ നടുക്കുന്ന ഒാർമയിൽ നഗരം

കോഴിക്കോട്: നോട്ട് നിരോധനത്തിന് ഒരു വർഷമാകുേമ്പാൾ വാണിജ്യ വ്യവസായ രംഗത്തുള്ളവർ മുതൽ സാധാരണക്കാർ വരെ തങ്ങളെ നടുക്കിയ ദിനങ്ങളെയാണ് ഒാർക്കുന്നത്. കൈയിലെ പണത്തിന് മുഴുവൻ 'പുല്ലുവില'. പിന്നെ നോെട്ടത്താനുള്ള നീണ്ട കാത്തിരിപ്പ്. കച്ചവടം പൂർണമായും തകർന്നു. എല്ലാ മേഖലയിലും സ്തംഭനം -ഇങ്ങനെ പോകുന്നു വിവരണങ്ങൾ. സ്വകാര്യ സ്ഥാപനങ്ങളിലടക്കം ശമ്പളം അനന്തമായി വൈകിയതിനു പിന്നാലെ പെൻഷൻ മുടങ്ങിയതും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും വലിയ ദുരിതമായിരുന്നു. ആയിരക്കണക്കിന് വയോജനങ്ങളാണ് കോഴിക്കോട് പെൻഷൻ പേെമൻറ് ട്രഷറിക്കുമുന്നിൽ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നത്. ബാങ്കിങ് മേഖല നിശ്ചലമായതിനു പിന്നാലെ നിർമാണരംഗവും സ്തംഭനത്തിലായി. നിരവധിയാളുകൾ തൊഴിൽ രഹിതരായി. പുതുതായി തുടങ്ങിയ ചെറുകിട വ്യവസായ യൂനിറ്റുകൾ പ്രതിസന്ധിയിലായി. സഹകരണ ബാങ്കുകളടക്കം ഇക്കാലയളവിൽ വലിയ വെല്ലുവിളികളെയാണ് നേരിട്ടത്. കലക്ഷൻ ഏജൻറുമാർക്ക് മാസങ്ങളോളമാണ് ജോലിയില്ലാതായത്. ഇപ്പോഴും ഇൗ മേഖല പൂർവ സ്ഥിതിയിലെത്തിയിട്ടില്ല. കച്ചവട മേഖലയും ഏറെ വൈകി സാധാരണ നിലയിലേക്ക് എത്തിയെങ്കിലും അപ്പോഴേക്കും ജി.എസ്.ടി നടപ്പാക്കിയത് കുരുക്കായി. നികുതി ഘടനയിലെ വ്യത്യാസങ്ങൾ ഉൾപ്പെടെയാണ് ദുരിതമായത്. ജി.എസ്.ടിയിൽപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളുടേതടക്കം നിർമാണ പ്രവൃത്തികൾ നിലവിൽ സ്തംഭനത്തിലാണ്. നോട്ടു നിരോധന പ്രഖ്യാപനം നടന്നയുടൻ അതി​െൻറ അപകടം ഏറെപേരും മനസ്സിലാക്കിയില്ല. ചില മിടുക്കർ ഉടൻ തന്നെ എ.ടി.എമ്മുകളിേലക്ക് പാഞ്ഞു. 1000, 500 രൂപ നിരോധിച്ചതിനാൽ 400 രൂപ വീതം എ.ടി.എമ്മുകളിൽനിന്ന് പിൻവലിക്കാനായിരുന്നു ഇൗ പരക്കംപാച്ചിൽ. വാട്സ്ആപ്പിലും ഫേസ്ബുക്കിലും നോട്ടുനിരോധന വിശേഷങ്ങൾ വായിച്ചവർ എ.ടി.എമ്മുകൾക്ക് മുന്നിലേക്ക് ഒഴുകിയെത്തി. കോഴിേക്കാട് റെയിൽവേ സ്റ്റേഷനിലെ എ.ടി.എമ്മിന് മുന്നിൽ പണം തീർന്നത് യാത്രക്കാരെയടക്കം അന്ന് ബുദ്ധിമുട്ടിച്ചിരുന്നു. കുറച്ച് ദിവസം കഴിഞ്ഞാൽ എല്ലാം ശരിയാവുെമന്ന മോദിയുടെ വാക്ക് വെറുംവാക്കായി മാറിയിരുന്നു. ഒമ്പതിന് രാവിലെ മുതൽ നാട്ടുകാരും ഇതരസംസ്ഥാന തൊഴിലാളികളുമടക്കമുള്ളവർ പരക്കം പാഞ്ഞു. ഒമ്പതിനും പത്തിനും എ.ടി.എമ്മുകൾ പ്രവർത്തിച്ചിരുന്നില്ല. ഒമ്പതിന് ബാങ്കും അടച്ചിട്ടു. പത്തിന് രാവിലെ മുതൽ നോട്ടുമാറാൻ ബാങ്കിനു മുന്നിൽ പുലർച്ചെ മുതൽ ക്യൂ പ്രത്യക്ഷെപ്പട്ടു. മണിക്കൂറുകൾ കാത്തിരുന്നിട്ടും 2000 രൂപയാണ് മാറ്റികിട്ടിയത്. പിന്നീട് എ.ടി.എമ്മുകളിൽ പണം നിറച്ചതോടെ ദുരിതത്തി​െൻറ പുതിയ എപ്പിസോഡ് പിറന്നു. എല്ലാ എ.ടി.എമ്മുകളിലും പണമുണ്ടായിരുന്നില്ല. കോഴിക്കോട്, വടകര റെയിൽവേ സ്റ്റേഷനുകളിലെ എ.ടി. എമ്മുകൾ പെെട്ടന്ന് കാലിയായി. മാനാഞ്ചിറയിലെ എസ്.ബി.െഎ മെയിൻ ബ്രാഞ്ചിലെ എ.ടി.എമ്മിന് മുന്നിൽ കൈയാങ്കളി വരെ അരങ്ങേറി. ഗ്രാമങ്ങളിൽ ചില ബാങ്കുകളുടെ എ.ടി.എമ്മിൽ കാശൊന്നും വന്നിരുന്നില്ല. പൊതിയാതേങ്ങ പോലെ, എ.ടി.എമ്മിൽ നിന്ന് കിട്ടിയ 2000ത്തി​െൻറ നോട്ടുമായി ചില്ലറക്കായുള്ള നെേട്ടാട്ടവും നവംബർ എട്ടി​െൻറ ബാക്കിപത്രമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.