ബാലുശ്ശേരി: കക്കയം അനധികൃത റിസോർട്ട് റവന്യൂ വകുപ്പ് സ്ഥലനിർണയം നടത്താൻ ഇനിയും തയാറായില്ല. കക്കയം റിസർവോയറിനടുത്ത് നിർമിച്ച റിസോർട്ടിലേക്ക് സർക്കാർ ഭൂമി കൈയേറിയാണ് റോഡ് നിർമിച്ചതെന്ന് നേരേത്ത ആരോപണം ഉയർന്നിരുന്നു. ഇതോടെ സ്ഥലം ഇറിഗേഷൻ വകുപ്പ് അധികൃതർ പരിശോധിച്ച് റോഡ് ഇറിഗേഷൻ വകുപ്പിെൻറ സ്ഥലത്തുകൂടിയാണെന്ന് വിലയിരുത്തുകയും ചെയ്തു. എന്നിട്ടും സ്ഥലനിർണയം നടത്താൻ റവന്യൂ വകുപ്പ് അധികൃതർ ഇതുവരെ തയാറായിട്ടില്ല. കൂരാച്ചുണ്ട് വില്ലേജ് പരിധിയിൽ വരുന്ന സ്ഥലമാണിത്. പഞ്ചായത്തിെൻറ അനുവാദമില്ലാതെ നിർമിച്ച റിസോർട്ടിനെതിരെ കൂരാച്ചുണ്ട് പഞ്ചായത്ത് റിസോർട്ട് ഉടമക്ക് വിശദീകരണ നോട്ടീസ് നൽകിയതിനെ തുടർന്ന് കെട്ടിടത്തിെൻറ പ്ലാനും മറ്റു രേഖകളും പഞ്ചായത്തിൽ ഹാജരാക്കി പിഴ അടക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. ഹോംസ്റ്റേ എന്ന പേരിൽ തുടങ്ങിയ സ്ഥാപനം പിന്നീട് റിസോർട്ടായി ബോർഡ് വെച്ച് പ്രവർത്തനം നടത്തുകയായിരുന്നു. വീടിെൻറ പേരിലാണ് പഞ്ചായത്തിൽ കെട്ടിടനികുതി അടച്ചുവന്നിരുന്നത്. റിസോർട്ട് നടത്തിപ്പിനായി ആവശ്യമായ ടൂറിസം വകുപ്പിെൻറ അനുമതിയും ലഭ്യമായിരുന്നില്ല. റിസോർട്ടായി മാറിയതിനുശേഷമുള്ള ആറു വർഷത്തോളമുള്ള പിഴ ഇൗടാക്കാനാണ് പഞ്ചായത്ത് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.