നോട്ടു​ നിരോധനത്തിനുശേഷം പഴയ പ്രതാപം വീണ്ടെടുക്കാനാവാതെ വലിയങ്ങാടി

കോഴിക്കോട്: കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള നടപടിയുടെ ഭാഗമായി 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ നടപടി ഏറെ ബാധിച്ചത് വ്യാപാരിസമൂഹത്തെയായിരുന്നു. യിലെ വ്യാപാരമേഖലയിലെ പ്രതിസന്ധി തുടരുകയാണ്. ഒരു വർഷത്തിനുള്ളിൽ 40 ശതമാനത്തോളം കച്ചവടം വലിയങ്ങാടിയിൽ മാത്രം കുറഞ്ഞിട്ടുണ്ട്. വാർഷിക വിറ്റുവരവ് രണ്ടു കോടിയുണ്ടായിരുന്ന സ്ഥാപനങ്ങൾക്കിന്ന് ഒരു കോടി മാത്രമായെന്ന് കച്ചവടക്കാർ വ്യക്തമാക്കുന്നു. വലിയങ്ങാടിയുടെ ചരിത്രത്തിൽതന്നെ ഏറ്റവും കൂടുതൽ വ്യാപാരത്തെ തളർത്തിയ കാലയളവായിരുന്നു 2016 നവംബർ എട്ടിനുശേഷമുള്ളത്. അവശ്യസാധനങ്ങളുെട വിപണിയിൽ മാത്രമാണ് കച്ചവടം അത്യാവശ്യത്തിനെങ്കിലും നടക്കുന്നത്. വ്യാപാരികളും ബാങ്കുകളും തമ്മിലുണ്ടായിരുന്ന നല്ല ബന്ധെത്തയും നോട്ടു നിരോധനം കാര്യമായി ബാധിെച്ചന്ന് കച്ചവടക്കാർ പറയുന്നു. ബാങ്കുകളിൽ പുതുതായി വന്ന സർവിസ് ചാർജുകളും ഇടപാടുകൾക്കു വെച്ച നിബന്ധനകളും കച്ചവടക്കാർ തമ്മിലുള്ള ക്രയവിക്രയങ്ങളെ കാര്യമായി ബാധിച്ചിരുന്നു. മറ്റു മേഖലകളിലെല്ലാം സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയത് ചെറുകിട കച്ചവടക്കാരെയും നേരിട്ടു ബാധിച്ചു. ജനങ്ങളുടെ ഉപഭോഗത്തിൽ വന്ന കുറവുതന്നെയാണ് വിപണിയെ പിന്നോട്ടടിപ്പിച്ചത്. പലരും നഷ്ടം സഹിച്ച് കച്ചവടം മുന്നോട്ടുകൊണ്ടുേപാവാനാകാതെ പ്രതിസന്ധിയിൽ തുടരുകയാണ്. കൂെട ജി.എസ്.ടിയുടെ കുരുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.