പട്ടികജാതിക്കാരായ തൊഴിൽരഹിതർക്ക്​ വായ്​പ: അപേക്ഷ ക്ഷണിച്ചു

പട്ടികജാതിക്കാരായ തൊഴിൽരഹിതർക്ക് വായ്പ: അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപറേഷ​െൻറ സഹായത്തോടെ നടപ്പാക്കുന്ന മൂന്നു ലക്ഷം രൂപ പദ്ധതി തുകയുളള ലഘു വ്യവസായ യോജനക്കു കീഴിൽ വായ്പ അനുവദിക്കുന്നതിനായി വിവിധ ജില്ലകളിലെ പട്ടികജാതിയിൽപ്പെട്ട തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽനിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതിയിൽപ്പെട്ട 18നും 50നും മധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബ വാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് 98,000 രൂപയിലും, നഗര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് 1,20,000 രൂപയിലും കവിയാൻ പാടില്ല. പദ്ധതി പ്രകാരം അനുവദനീയമായ വായ്പ തുക വിനിയോഗിച്ച് വിജയ സാധ്യതയുള്ള ഏതൊരു സ്വയം തൊഴിൽ സംരംഭത്തിലും (കൃഷി ഭൂമി വാങ്ങൽ/മോട്ടോർ വാഹനം വാങ്ങൽ ഒഴികെ) ഗുണഭോക്താവിന് ഏർപ്പെടാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർ കോർപറേഷ​െൻറ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. കോർപറേഷനിൽനിന്ന് മുമ്പ് ഏതെങ്കിലും സ്വയം തൊഴിൽ വായ്പ ലഭിച്ചവർ (മൈേക്രാ െക്രഡിറ്റ് ലോൺ/മഹിളാ സമൃദ്ധി യോജന ഒഴികെ) വീണ്ടും അപേക്ഷിക്കുവാൻ അർഹരല്ല. വായ്പ തുക ആറു ശതമാനം വാർഷിക പലിശ നിരക്കിൽ അഞ്ച് വർഷം കൊണ്ട് തിരിച്ചടക്കേണ്ടതാണ്. താൽപര്യമുളളവർ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപറേഷ​െൻറ ജില്ല ഓഫിസുമായി ബന്ധപ്പെടണം. നിറംമാറ്റം നടപ്പാക്കി ജില്ലയിലെ ബോട്ടുകൾ കോഴിക്കോട്: ദേശീയ തീരസുരക്ഷ നിയമപ്രകാരം ജില്ലയിലെ ബോട്ടുകളെല്ലാം നിറംമാറ്റി. 911 ബോട്ടുകളാണ് സർക്കാർ നിർദേശം പൂർണമായും പാലിച്ചത്. എന്നാൽ, ഇൻബോർഡ് വള്ളങ്ങൾ 53 ശതമാനം മാത്രമാണ് കളർകോഡിങ് പൂർത്തിയാക്കിയത്. 226 ഇൻബോർഡ് വള്ളങ്ങളാണ് ജില്ലയിലുള്ളത്. സർക്കാർ നിർദേശിച്ച നിറം മാറാത്തത് സുരക്ഷാപ്രശന്ങ്ങൾ സൃഷ്ടിക്കുന്നതായി ജില്ല കലക്ടറുടെ ചേംബറിൽ ചേർന്ന തീരദേശ സുരക്ഷാ അവലോകന യോഗം ചൂണ്ടിക്കാട്ടി. കേരളത്തിൽ കടുംനീലയും മുകളിൽ ഒാറഞ്ച് വരയുമായാണ് ബോട്ടും ഇൻബോർഡ് വള്ളവും നിറംമാറ്റേണ്ടത്. തീരദേശ സുരക്ഷ വർധിപ്പിക്കാനായി ഒരു മാസത്തിനകം കടലോര ജാഗ്രതാ സമിതികൾ വിളിച്ചുകൂട്ടണമെന്ന് ജില്ല കലക്ടർ യു.വി. ജോസ് നിർദേശം നൽകി. മേഖല കടലോര ജാഗ്രതാ സമിതികൾക്കുശേഷം ജില്ല തലയോഗം ചേരും. മത്സ്യബന്ധനത്തിന് പോകുമ്പോൾ ബയോമെട്രിക് കാർഡുകൾ സൂക്ഷിക്കണമെന്നും ആവശ്യമെങ്കിൽ അധികൃതർക്ക് മുന്നിൽ ഹാജരാക്കണമെന്നും കലക്ടർ അറിയിച്ചു. ഇതുവരെ ബയോമെട്രിക് കാർഡ് എടുക്കാത്ത മത്സ്യത്തൊഴിലാളികൾ ഉടൻ കാർഡ് എടുക്കണെമന്നും കലക്ടർ നിർദേശിച്ചു. എ.ഡി.എം ടി. ജനിൽ കുമാർ, സബ് കലക്ടർ വി. വിഘ്നേശ്വരി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മറിയം ഹസീന, കസ്റ്റംസ് അസിസ്റ്റൻറ് കമീഷണർ ഡേവിസ് ടി. മന്നത്ത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.