കാത്തിരിപ്പിനൊടുവില്‍ ദുലയെ കൊണ്ടുപോകാന്‍ കുടുംബമെത്തി

കോഴിക്കോട്: രണ്ടു മാസമായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ കാത്തിരിപ്പിനൊടുവിൽ ദുല (35) വീട്ടു തണലിലേക്ക് മടങ്ങി. ബംഗാൾ സ്വദേശി ദുല തിങ്കളാഴ്ചയാണ് ഭർത്താവ് ഹിറ പസ്വാ​െൻറയും പിതാവ് ബംഗാളി പസ്വാ​െൻറയും കൂെട നാട്ടിലേക്ക് മടങ്ങിയത്. കോഴിക്കോട് നഗരത്തിൽ അലഞ്ഞുനടന്നിരുന്ന ഇവെര പൊലീസ് കോടതി നിര്‍ദേശ പ്രകാരം ആഗസ്റ്റ് എട്ടിന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ദുല ആദ്യമൊന്നും സംസാരിക്കാൻ കൂട്ടാക്കാതിരുന്നതിനാൽ ഇവരുെട വിലാസം കണ്ടെത്താൻ ആശുപത്രി അധികൃതർ ബുദ്ധിമുട്ടി. തുടർന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് റിട്ട. ഉേദ്യാഗസ്ഥനും സാമൂഹിക പ്രവർത്തകനുമായ എം. ശിവൻ ഇവരുമായി സംസാരിച്ച് പിതാവി​െൻറ പേരും വിലാസവും കണ്ടെത്തുകയായിരുന്നു. അഞ്ചുമാസം മുേമ്പ നാട്ടിൽനിന്ന് ദുലയെ കാണാതായിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. ഇതിനുമുമ്പും ദുല വീടുവിട്ടിറങ്ങി പോവാറുണ്ടെങ്കിലും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തിരിച്ചെത്താറുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ, കേരളത്തിലേക്ക് വരാൻ നിർദേശിച്ചപ്പോൾ കുടുംബം ആദ്യം മടിച്ചു നിൽക്കുകയായിരുന്നു. തുടർന്ന് ശിവൻ പൊലീസ് മുഖാന്തരം നിരന്തരം സമ്മർദം ചെലുത്തിയതി​െൻറ ഫലമായി ദുലയുടെ പിതാവും ഭർത്താവും കേരളത്തിലേക്കു വരാൻ സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നാട്ടിൽനിന്ന് പുറപ്പെട്ട ഇവർ തിങ്കളാഴ്ച രാവിലെയാണ് കോഴിക്കോെട്ടത്തിയത്. വൈകീട്ട് ട്രെയിൻ മാർഗം ദുലയും കുടുംബവും നാട്ടിലേക്ക് മടങ്ങി. തിരികെ നാട്ടിലേക്ക് പോകാനുള്ള തുകയും ആശുപത്രി അധികൃതര്‍ നല്‍കി. photo: ct 50 കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്ന ദുല ബന്ധുക്കൾക്കൊപ്പം. സാമൂഹിക പ്രവർത്തകൻ ശിവൻ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.