പൊട്ടിയ പൈപ്പ് മാറ്റിയില്ല; പുൽപള്ളി ടൗണിൽ കുടിവെള്ളം പാഴാകുന്നത് പതിവാകുന്നു

പരസ്പരം പഴിചാരി ജലസേചന വകുപ്പും ജലനിധിയും പുൽപള്ളി: തകർന്ന പൈപ്പുകൾ ആരു നന്നാക്കുമെന്ന തർക്കം മുറുകുമ്പോൾ പുൽപള്ളി ടൗണിൽ പൈപ്പുകൾ തകർന്ന് വെള്ളം പാഴാകുന്നത് തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ടൗണി​െൻറ വിവിധ ഭാഗങ്ങളിൽ പൈപ്പ് തകർന്ന് നിത്യവും ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴാകുന്നത്. ആതിര ജ്വല്ലറിക്ക് മുൻവശവും വിജയ എൽ.പി സ്കൂൾ പരിസരത്തും കബനി ജല വിതരണ പദ്ധതിയുടെ പൈപ്പുകൾ തകർന്ന് വെള്ളം ഒഴുകുന്നത് സ്ഥിരംകാഴ്ചയാണ്. പുൽപള്ളിയിൽ ജലനിധി പദ്ധതി നടപ്പാക്കിയതിനെ തുടർന്നാണ് ജലസേചന വകുപ്പ് ജലവിതരണ ചുമതല ജലനിധിക്ക് കൈമാറിയത്. പൈപ്പ് തകരുമ്പോൾ അവ നന്നാക്കേണ്ട ചുമതല ജലനിധി പദ്ധതി ഏറ്റെടുത്തവർക്കാണെന്നാണ് ജലസേചന വകുപ്പ് പറയുന്നത്. എന്നാൽ, ജലനിധി ഉത്തരവാദിത്തം വാട്ടർ അതോറിറ്റിക്കുമേൽ ചുമത്തുകയാണ്. പൈപ്പ് നന്നാക്കിയാൽ ജലസേചന വകുപ്പ് പണം നൽകുന്നില്ലെന്നാണ് ജലനിധി നടത്തിപ്പുകാരുടെ പരാതി. പലയിടത്തായി പൈപ്പ് പൊട്ടിയപ്പോൾ നന്നാക്കിയതി​െൻറ പണം ഇതുവരെ നൽകിയിട്ടില്ലെന്നും ഇവർ പറയുന്നു. അഞ്ച് മാസം മുമ്പാണ് ജലസേചന വകുപ്പ് ജലവിതരണത്തി​െൻറ പദ്ധതി ചുമതല ജലനിധിക്ക് കൈമാറിയത്. ആദ്യത്തെ അഞ്ച് മാസം മാത്രമാണ് തകരാറുകൾ പരിഹരിക്കുന്നതി​െൻറ ഉത്തരവാദിത്തമെന്നാണ് ജലസേചന വകുപ്പി​െൻറ പക്ഷം. ജലനിധിയും ജലസേചന വകുപ്പും തമ്മിൽ ഇക്കാര്യത്തിൽ തർക്കം തുടരുമ്പോൾ നഷ്ടപ്പെടുന്നത് നിത്യവും ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ്. വയനാട്ടിൽ പുൽപള്ളിയിലാണ് ഏറ്റവും ജലക്ഷാമമുള്ളത്. ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത് കബനി ജലപദ്ധതിയെയാണ്. ഈ സാഹചര്യത്തിലാണ് പുൽപള്ളിയുടെ വിവിധ ഭാഗങ്ങളിൽ പൈപ്പ് പൊട്ടി വൻതോതിൽ വെള്ളം പാഴാകുന്നത്. SUNWDL2 പുൽപള്ളി ടൗണിൽ പൈപ്പ് പൊട്ടി വെള്ളം കെട്ടിക്കിടക്കുന്നു സ്വന്തമായി കെട്ടിടമില്ല; -ചപ്പാരം അംഗൻവാടി പ്രവർത്തനം കമ്യൂണിറ്റി ഹാളിൽ പേര്യ: സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ അംഗൻവാടി വർഷങ്ങളായി പ്രവർത്തിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കമ്യൂണിറ്റി ഹാളിൽ. തവിഞ്ഞാൽ പഞ്ചായത്തിലെ പൂക്കോട് -ചപ്പാരം കോളനിയിലെ അംഗൻവാടിയാണ് ശോച്യാവസ്ഥയിൽ. നിലവിൽ 48 കുട്ടികൾ ഈ അംഗൻവാടിയിലുണ്ട്. എല്ലാവരും പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരാണ്. ജീർണിച്ച് ശോച്യാവസ്ഥയിലായിരിക്കുന്ന കെട്ടിടമാണ് കമ്യൂണിറ്റി ഹാളിേൻറത്. അംഗൻവാടിക്ക് പ്രവർത്തിക്കാനാവശ്യമായ ഒരു സൗകര്യങ്ങളും ഈ കെട്ടിടത്തിനില്ല. വനംവകുപ്പി​െൻറ വനസംരക്ഷണസമിതി 2008ൽ കോളനിവാസികൾക്കായി നിർമിച്ചുനൽകിയതാണ് ഈ കെട്ടിടം. അംഗൻവാടി ഈ കമ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷത്തിലധികമായി. മുമ്പ് കോളനിയിലെ വീടുകളിലാണ് പ്രവർത്തിച്ചത്. നാലു സ​െൻറ് സ്ഥലം ഇതിനകം പരിസരവാസിയായ ഒരാൾ അംഗൻവാടിക്ക് കെട്ടിടം നിർമിക്കാൻ ദാനമായി നൽകിയിട്ടുണ്ട്. എന്നാൽ, കെട്ടിടം നിർമിക്കുന്നതിന് പഞ്ചായത്തി​െൻറ ഭാഗത്തുനിന്ന് ഇതുവരെ നടപടിയുണ്ടായിട്ടില്ല. കമ്യൂണിറ്റി ഹാളിൽ അംഗൻവാടി പ്രവർത്തിക്കുന്നതുമൂലം കോളനിവാസികൾക്ക് വിവിധ യോഗങ്ങൾ ചേരാനോ മറ്റു പ്രവർത്തനങ്ങൾക്കോ കഴിയുന്നുമില്ല. അംഗൻവാടിയിൽ ഹെൽപ്പർ ഇല്ലാത്തതിനാൽ എല്ലാ കാര്യങ്ങളും ചെയ്യുന്നത് ടീച്ചറാണ്. പഠിപ്പിക്കൽ കൂടാതെ കുട്ടികൾക്കായി ഭക്ഷണം പാകം ചെയ്യൽ, പഞ്ചായത്തി​െൻറ വിവിധ സർവേ എടുക്കൽ, വിവിധ യോഗങ്ങളിൽ പങ്കെടുക്കൽ തുടങ്ങി എല്ലാ കാര്യങ്ങളും ടീച്ചർ ഒറ്റക്ക് ചെയ്യണം. ഇതു മൂലം നട്ടം തിരിയുകയാണ് ടീച്ചർ. അടിയന്തരമായി കെട്ടിടം നിർമിക്കണമെന്നും ഹെൽപ്പറെ നിയമിക്കണമെന്നുമാണ് അധികൃതരോടുള്ള നാട്ടുകാരുടെ അപേക്ഷ. SUNWDL3 പേര്യ പൂക്കോട്- ചപ്പാരം കോളനിയിലെ കമ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന അംഗൻവാടി നേത്രദാന സമ്മതപത്രം ഏറ്റുവാങ്ങി വെള്ളമുണ്ട: 'അന്ധതയെ നേരിടാൻ യുവതയുടെ കണ്ണുകൾ' എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ നടത്തിയ കാമ്പയിനി​െൻറ ഭാഗമായി വെള്ളമുണ്ട എേട്ടനാല് യൂനിറ്റ് ശേഖരിച്ച നേത്രദാന സമ്മതപത്രം യൂനിറ്റ് സെക്രട്ടറി അഷ്റഫിൽ നിന്നും ജില്ല സെക്രട്ടറി കെ. റഫീഖ് ഏറ്റുവാങ്ങി. സജിത്ത്, പ്രജീഷ്, അർഷാദ്, ജസീം എന്നിവർ സംസാരിച്ചു. വിവിധ യൂനിറ്റുകളുടെ നേതൃത്വത്തിൽ അയ്യായിരത്തിലധികം ആളുകളുടെ നേത്രദാനസമ്മതപത്രം ശേഖരിച്ചു. 600 യൂനിറ്റുകളിലും ഗൃഹസന്ദർശനം നടത്തി നേത്രദാനത്തി​െൻറ പ്രാധാന്യം വിശദീകരിക്കുന്ന നോട്ടീസ് വിതരണം ചെയ്തു. ജില്ലയിലെ യൂനിറ്റുകളിൽനിന്ന് ശേഖരിച്ച നേത്രദാന സമ്മതപത്രം ഇൗ മാസം 10ന് ഉച്ചക്ക് രണ്ടിന് കൽപറ്റ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ മെഡിക്കൽ വകുപ്പിന് കൈമാറും. പരിപാടി ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. SUNWDL5 നേത്രദാന സമ്മതപത്രം യൂനിറ്റ് സെക്രട്ടറി അഷ്റഫിൽ നിന്നും ജില്ല സെക്രട്ടറി കെ. റഫീഖ് ഏറ്റുവാങ്ങുന്നു അധ്യാപക നിയമനം കോളേരി: ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.എ സംസ്കൃതം പാർട്ട് ടൈം താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 11ന് ഓഫിസിൽ നടക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.