വ്യൂ പോയൻറ് 'കാണാതെ' ഡി.ടി.പി.സി

wayanad live final വ്യൂ പോയൻറ് സംരക്ഷിക്കേണ്ടതും നിലനിർത്തിക്കൊണ്ടു പോകേണ്ടതും ഡി.ടി.പി.സിയുടെ ഉത്തരവാദിത്തമാണ്. എന്നാൽ, ഇക്കാര്യത്തിൽ ഡി.ടി.പി.സി വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ല. ലക്കിടിയിൽ വയനാട് ഗേറ്റിനോടു ചേർന്ന് ഡി.ടി.പി.സിയുടെ ഒരു ഇൻഫർമേഷൻ കൗണ്ടർ ഉണ്ട്. എന്നാൽ, ഇതുവരെ ഈ കൗണ്ടർ ആരും തുറന്നു കണ്ടിട്ടില്ല. ചെറിയ പെട്ടിക്കൂടുപോലുള്ള ഈ കൗണ്ടർ പെയിൻറടിക്കുന്നതിന് ഡി.ടി.പി.സി െചലവഴിച്ചത് മൂന്നു ലക്ഷത്തോളം രൂപയാണ്. ഒന്നും ചെയ്തില്ലെങ്കിൽ ഈ കൗണ്ടർ ചുരം വ്യൂ പോയൻറിൽ വരുന്ന സഞ്ചാരികൾക്കു ശൗചാലയമായെങ്കിലും ഉപയോഗിക്കാമായിരുന്നു. ചുരം വ്യൂപോയൻറും പരിസരപ്രദേശങ്ങളും സൗന്ദര്യവത്കരിക്കുമെന്നും വൈദ്യുതീകരിക്കുമെന്നും അതേപോലെ ഇൻറർലോക്ക് ഇല്ലാത്ത ഭാഗങ്ങളിൽ കട്ട പതിക്കുമെന്നും ഡി.ടി.പി.സിയുടെ ഡെപ്യൂട്ടി ഡയറക്ടർ പ്രസ്താവനയിറക്കിയിട്ട് വർഷം ഒന്നാെയങ്കിലും ഇതുവരെ ഒന്നും നടപ്പായില്ല. ഇതിനിടെ ചുരം ഗേറ്റിനു സമീപം റോഡരികിൽ കരിന്തണ്ട​െൻറ രൂപം സ്ഥാപിക്കാനുള്ള ഡി.ടി.പി.സിയുടെ ശ്രമം ദേശീയപാത അതോറിറ്റി വിഫലമാക്കി. വേണം ശൗചാലയം ചുരത്തിലെ ബ്ലോക്കിൽപ്പെട്ട് ഉഴലുന്ന യാത്രക്കാർക്കും വ്യൂ പോയൻറിൽ വരുന്ന സഞ്ചാരികൾക്കും ശൗചാലയമാണ് ഏറ്റവും അത്യാവശ്യം. ചുരത്തിൽ പേ ആൻഡ് യൂസ് ടോയ്ലറ്റുകൾ നിർമിക്കാവുന്നതാണ്. ലക്കിടി ഓറിയ​െൻറൽ കോളജിലേക്കുള്ള വഴിയിൽ റോഡരികിൽ വൈത്തിരി പഞ്ചായത്തിനു സ്വന്തമായൊരു കെട്ടിടമുണ്ട്. അതെങ്കിലും ഒരുഭാഗം ശൗചാലയമായി നൽകാവുന്നതാണ്. ചുരം= മാലിന്യ നിക്ഷേപകേന്ദ്രം ചുരത്തിലെ മറ്റൊരു പ്രശ്നമാണ് മാലിന്യനിക്ഷേപം. ടൺ കണക്കിനു മാലിന്യങ്ങളാണ് ചുരം സംരക്ഷണ സമിതിയും മറ്റു സന്നദ്ധ സംഘടനകളും നടത്തിയ ചുരം ക്ലീനിങിനിടെ കണ്ടെടുത്തത്. വ്യൂ പോയൻറിനു താഴെയാണ് കൂടുതൽ പ്ലാസ്റ്റിക് മാലിന്യം കെണ്ടത്തിയത്. അറവു മാലിന്യം, മുടി എന്നിവ തള്ളാൻ കച്ചവടക്കാർ കണ്ടെത്തിയ സ്ഥലമായി മാറി ചുരം. മാലിന്യം നിക്ഷേപിക്കുന്നവരെ സമിതി പ്രവർത്തകർ കഴിഞ്ഞ മാസങ്ങളിൽ പിടികൂടിയിരുന്നു. അതോടൊപ്പം ചുരത്തിൽ കുഴിച്ചിട്ട നിലയിൽ മദ്യക്കുപ്പികളും കണ്ടെത്തിയിരുന്നു. പാർക്കിങ് നിരോധനം മാലിന്യ നിക്ഷേപത്തിന് കുറവുണ്ടാക്കുമെന്നാണ് പ്രതീക്ഷ. മാലിന്യ നിക്ഷേപത്തിനുള്ള സംവിധാനമാണ് ആദ്യം ചെയ്യേണ്ടത്. ചുരത്തിൽനിന്നും താേഴക്കു തള്ളുന്ന മാലിന്യങ്ങൾ ചുരത്തിനുതാഴെ താമസിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളുടെ കുടിവെള്ളം കൂടിയാണ് മലിനമാക്കുന്നത്. -- വൻഭാരമുള്ള ചരക്കുലോറികളും കെണ്ടയ്നറുകളും ഇടതടവില്ലാതെ ചുരത്തിലൂടെ ഓടുന്നത് കാരണമാണ് റോഡു തകരാൻ വലിയ കാരണം. സ്കാനിയ, വോൾവോ പോലുള്ള ബസുകളും വലിയ ചരക്കു ലോറികളും മിക്കതും മൾട്ടി ആക്സിൽ ഘടിപ്പിച്ചവയാണ്. ഇവയുടെ നടുവിലെ ചക്രം ചുരത്തിലെ വളവുകളിൽ ഊന്നിയാണ് തിരിക്കുന്നത്. ചുരം വളവു തകർന്നു തരിപ്പണമാകുന്നത് ഈ തിരിക്കലിലാണ്. അഞ്ചുവർഷം മുമ്പ് അന്നത്തെ കോഴിക്കോട് ജില്ല കലക്ടർ ചുരത്തിൽ പ്രധാനപ്പെട്ട അറ്റകുറ്റ പണികൾക്കുശേഷം അമിത ഭാരമുള്ള ലോറികൾക്കും കണ്ടെയ്നർ ട്രക്കുകൾക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ചുരുങ്ങിയ കാലംകൊണ്ട് നിരോധനം കാറ്റിൽപ്പറത്തി ഇടതടവില്ലാതെ പറഞ്ഞതി​െൻറ ഇരട്ടിയിലധികം ഭാരമുള്ള ചരക്കുലോറികളും വൻവ്യാസമുള്ള കണ്ടെയ്നർ ട്രക്കുകളും ചുരം കീഴടക്കി. അതേപോലെ യാത്രക്കാരേക്കാൾ കൂടുതൽ ചരക്കു കയറ്റിയ മൾട്ടി ആക്സിൽ ബസുകളും ചുരത്തിലൂടെ നിർബാധം ഒഴുകാൻ തുടങ്ങി. ഇതോടുകൂടിയാണ് ചുരത്തി​െൻറ പതനം തുടങ്ങിയതും. വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്താൻ പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെങ്കിലും നിയന്ത്രണമേർപ്പെടുത്താൻ കഴിയും. ഇത് പ്രാബല്യത്തിൽ വരുത്തുകയാണ് പ്രയാസം. ചുരത്തിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പായി വാഹനങ്ങൾ തൂക്കം നിജപ്പെടുത്തി രസീതുകൾ കൈവശംവെക്കുകയും അത് പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുകയും വേണം. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള മൾട്ടി ആക്സിൽ ബസുകളെ ആശ്രയിക്കുന്ന നിരവധി യാത്രക്കാരുണ്ട്. അതിനാൽ അത്തരം ബസുകൾ ചുരത്തിലൂെട പോകുന്നതിനായി അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുകയാണ് ഏക പോംവഴി. ഭീഷണി ഉയർത്തി വൻ കെട്ടിട നിർമാണം ചുരം റോഡിനിരുവശത്തുമുള്ള കെട്ടിടങ്ങൾ ചുരത്തിന് മറ്റൊരു ഭീഷണിയാണ്. ചുരം റോഡിൽ നല്ലൊരു പങ്കും സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളാണ്. നിരവധി കെട്ടിടങ്ങളാണ് ഇവിടെ ഉയർന്നു വരുന്നത്. ഇവ ചുരത്തി​െൻറ നിലനിൽപിനുതന്നെ വലിയ ഭീഷണിയാണ്. ചുരത്തിൽ പലയിടത്തും തട്ടുകടകളുണ്ട്. ഇവയുടെ മാലിന്യങ്ങളും ചുരത്തിൽ തന്നെയാണ് നിക്ഷേപിക്കപ്പെടുന്നത്. ചുരത്തിൽ പ്ലാസ്റ്റിക് മാലിന്യത്തി​െൻറ അമിതതോത് കാരണം വർഷങ്ങൾക്ക് മുേമ്പ വ്യൂ പോയിൻറിൽ തട്ടുകടകളും ഉന്തുവണ്ടികളും നിരോധിച്ചിരുന്നു. വാഹന പാർക്കിങ് നിരോധനം കൊണ്ടുവരുന്നതോടെ ചുരത്തിൽ നിലവിലുള്ള തട്ടുകടകളും നിരോധിക്കുകയാണ്. ഫ്ലക്സ് ബോർഡുകളുടെ ആധിക്യവും ചുരത്തിനു വെല്ലുവിളിയാകുന്നു. ഫ്ലക്സ് ബോർഡുകൾ അതി​െൻറ കരാർ കാലാവധിയനുസരിച്ചു എടുത്തു കളയാൻ കലക്ടർ ഉത്തരവിട്ടിട്ടുണ്ട്. ചുരം റോഡ് വികസന യോഗത്തിൽ ഉയർന്നുകേട്ടത് ഒക്ടോബർ 13ന് കോഴിക്കോട് കലക്ടറേറ്റിൽ ജില്ല കലക്ടർ അധ്യക്ഷനായി നടന്ന ചുരം റോഡ് വികസനവുമായി ബന്ധപ്പെട്ട യോഗത്തിൽ ചുരത്തി​െൻറ നഷ്ടപ്രതാപം വീണ്ടെടുക്കുക എന്നതായിരുന്നു പ്രധാന അജണ്ട. റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കൽ, ചുരത്തിലെ മാലിന്യ പ്രശ്നം, പരസ്യബോർഡുകൾ നീക്കം ചെയ്യൽ, അനധികൃത നിർമാണം തടയൽ എന്നിവയായിരുന്നു ചർച്ചയായത്. ചുരത്തിൽ സി.സി.ടി.വി വെക്കുന്നതിനുള്ള അഭിപ്രായവുമുയർന്നു. എന്നാൽ, ഇതു സ്ഥാപിക്കാൻ സമയമെടുക്കും. ചുരം റോഡ് വൈദ്യുതീകരിക്കുന്നതിന് കെ.എസ്.ഇ.ബിയുമായി ചർച്ച ചെയ്തു. ചുരുങ്ങിയത് മൂന്നുകോടി രൂപയെങ്കിലും ചെലവ് വരുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ചുരം എന്നു നന്നാകുമെന്നറിയാതെ ഒരുനാട് മുഴുവൻ ദുരിതമനുഭവിക്കുന്നത് തുടരുകയാണ്. ------------------------------------------------------------- ഇവർ പറയുന്നു... കോഴിക്കോട് കലക്ടർ ചുരം നവീകരണ പ്രവർത്തനങ്ങൾക്കാവശ്യമായ നടപടികൾ കോഴിക്കോട് ജില്ല ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും അവ സമയബന്ധിതമായി എല്ലാവരുടെയും സഹകരണത്തോടെ നടപ്പാക്കാൻ ശ്രമിക്കുമെന്നും കോഴിക്കോട് ജില്ല കലക്ടർ യു.വി. ജോസ് അറിയിച്ചു. ചുരത്തിലെ മാലിന്യ നിർമാർജനത്തിനുവേണ്ട സഹായം നൽകാമെന്ന വാഗ്ദാനവുമായി രണ്ടു സ്ഥാപനങ്ങൾ മുന്നോട്ടു വന്നിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു. ഡെപ്യൂട്ടി കലക്ടർ ചുരം റോഡി​െൻറ ശോച്യാവസ്ഥ മാറ്റിയെടുക്കുന്നതിനു നിരവധി പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ടെന്ന് കോഴിക്കോട് ജില്ല ഡെപ്യൂട്ടി കലക്ടറും ജില്ല ദുരന്ത നിവാരണ തലവനുമായ പി.പി. കൃഷ്ണൻകുട്ടി പറഞ്ഞു. പല പ്രോജക്ടുകൾക്കും വർക്ക് ഓർഡറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചുരം സംരക്ഷണ സമിതി ചുരത്തിലെ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണുന്നതിനാവശ്യമായ തീരുമാനങ്ങൾ വന്നത് ചുരം സംരക്ഷണ സമിതിയുടെ ശക്തമായ ഇടപെടലുകൾ കൊണ്ടാണെന്ന് ചുരം സംരക്ഷണ സമിതി പ്രസിഡൻറ് മൊയ്‌ദു മുട്ടായിയും സെക്രട്ടറി പി.കെ. സുകുമാരനും പറഞ്ഞു. ഏതു പാതിരാത്രിയിലും ചുരം സംരക്ഷണ സമിതി പ്രവർത്തകർ ചുരത്തിലുണ്ടാകാറുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കണം രണ്ടു ജില്ലകളെ യോജിപ്പിക്കുന്ന വയനാട് ചുരം ഏറ്റവും ആവശ്യമായിട്ടുള്ളത് വയനാട് ജില്ലക്കാണ്. പൊടിയും കുഴികളുമൊക്കെയായി നാശത്തി​െൻറ വക്കിലെത്തിയ ചുരം റോഡും, വളവുകളും യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കുവാൻ അധികാരികൾ നടപടിയെടുക്കണമെന്ന് സാമൂഹിക പ്രവർത്തകനായ ഷാഹിദ് കുട്ടമ്പൂർ ആവശ്യെപ്പട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.