ബാണാസുര സാഗർ ജലസേചന പദ്ധതി: നടപടികൾ വേഗത്തിലാക്കണം

കൽപറ്റ: ബാണാസുര സാഗർ ജലസേചന പദ്ധതിയുടെ സ്തംഭനാവസ്ഥ ഒഴിവാക്കി തുടർനടപടികൾ ആരംഭിക്കണമെന്ന് ജനതാദൾ -ലെഫ്റ്റ് ജില്ല പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. വർഷങ്ങൾക്കുമുമ്പ് നിർമിച്ച കനാലുകൾ ഇപ്പോഴും ഉപയോഗശൂന്യമായി കിടക്കുകയാണ്. യാതൊരു ജോലിയും ചെയ്യാതെ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്മാർ ഖജനാവിനു ബാധ്യതയാണ്. ബാണാസുര സാഗർ ജലസേചന പദ്ധതിയിലെ ജീവനക്കാരെ ഇതുമായി ബന്ധപ്പെട്ട് വകുപ്പിലേക്കു പുനർവിന്യസിച്ച് സർക്കാർ ഏജൻസിക്കു പദ്ധതി കൈമാറണം. ഇക്കാര്യത്തിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ കോഴിക്കോട് ചീഫ് എൻജിനീയറുടെ ഒാഫിസിലേക്ക് മാർച്ച് നടത്തും. പ്രസിഡൻറ് ബി. രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. ദയാൽ പോൾ, എം. ശങ്കരൻ, കെ.ജി. അരുൺ, എ. സതീഷ്, പി.സി. ശ്രീധരൻ, എം.ജി. രാജാജി, എം. നന്ദകുമാർ, കെ.പി. വിനോദ്, ഗോപാലൻ പുഴമുടി, എ.എസ്. രാഹുൽ, കെ.ജി. നാരായണൻ, വി.കെ. അരുൺകുമാർ എന്നിവർ സംസാരിച്ചു. തൊണ്ടർനാട് വില്ലേജ് ഒാഫിസിൽ ജീവനക്കാരില്ല; നാട്ടുകാർ ദുരിതത്തിൽ തൊണ്ടർനാട്: തൊണ്ടർനാട് വില്ലേജ് ഒാഫിസിലെ ജീവനക്കാരുടെ അഭാവം ജനങ്ങൾക്ക് സേവനം ലഭിക്കുന്നതിന് തടസ്സമാകുന്നു. അഞ്ച് ജീവനക്കാർ വേണ്ടിടത്ത് രണ്ടുപേർ മാത്രമാണ് ഒാഫിസിലുള്ളത്. വില്ലേജ് ഒാഫിസറെയും ഇതുവരെ നിയമിച്ചിട്ടില്ല. ഒാഫിസിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്ന സാധാരണക്കാരായ ജനങ്ങൾ ഇതുമൂലം ദുരിതത്തിലായിരിക്കുകയാണ്. ഒാഫിസിലെത്തുന്നവർക്ക് ആവശ്യമായ സേവനം നൽകാൻ ആകെയുള്ള രണ്ടു ജീവനക്കാരും പാടുപെടുകയാണ്. നിലവിലുള്ള രണ്ടുപേരിൽ ഒരാൾക്ക് മിക്കദിവസങ്ങളിലും താലൂക്ക് ഒാഫിസ്, ട്രഷറി എന്നിവിടങ്ങളിൽ പോകേണ്ടതുണ്ട്. വില്ലേജ് ഒാഫിസർ ഉൾപ്പെടെയുള്ള ജീവനക്കാരെ അടിയന്തരമായി നിയമിക്കണമെന്ന് സി.പി.ഐ മക്കിയാട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. സി. മമ്മൂട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മൊയ്തു പൂവൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി.എം. മാധവൻ, എം.എ. സണ്ണി, കെ. സുകുമാരൻ, ടി. അബ്ദുല്ല, പി.എം. കുര്യാക്കോസ് എന്നിവർ സംസാരിച്ചു. ----------------------- SUNWDL4 safeer കേരള പ്രദേശ് മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട സഫീർ പഴേരി SUNWDL1 anilkumar കിലെയുടെ എക്സിക്യൂട്ടിവ് ഡയറക്ടറായി നാമനിർദേശം ചെയ്ത പി.കെ. അനിൽകുമാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.