വടകര: ദേശീയപാതയിൽ കൈനാട്ടി മുട്ടുങ്ങൽ കെ.എസ്.ഇ.ബി ഓഫിസിനു സമീപം നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് നിർത്തിയിട്ട ലോറിക്ക്് പിന്നിലിടിച്ച് പതിനഞ്ചോളം പേർക്ക് പരിക്ക്. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടം. പരിക്കേറ്റവരെ വടകര ഫയർ ഫോഴ്സ് യൂനിറ്റും പൊലീസും രക്ഷാപ്രവർത്തനം നടത്തി വടകരയിലെ വിവിധ ആശുപത്രികളിലെത്തിച്ചു. കോട്ടയത്തുനിന്ന് പാണത്തൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിെൻറ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. ബസ് കുത്തി പൊളിച്ചു നീക്കിയാണ് അപകടത്തിൽപെട്ടവരെ ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും പുറത്തെടുത്തത്. റോഡിൽ രക്തവും ഓയിലും തളം കെട്ടി നിന്നതിനാൽ ഫയർ ഫോഴ്സ് വെള്ളം ചീറ്റിയാണ് വൃത്തിയാക്കിയത്. വടകര ഫയർ സ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫിസർ പി. വിജിത്ത്കുമാറിെൻറ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവർ: ബസ് കണ്ടക്ടർ പനത്തോടി പ്രദീപ് നിലയത്തിൽ പ്രദീപ് കുമാർ (42), മലപ്പുറം അത്രശ്ശേരി ചിറക്കരയിൽ ശിഹാബുദദീൻ (26), കൊണ്ടോട്ടി രാജപുരം ചിറ്റക്കാൽ കുമാരൻ (38), തൃശൂർ തിണ്ടിയിൽ ജിയൂഷ്(29), അദ്ദേഹത്തിെൻറ ഭാര്യ നിജിഷ (25), കണ്ണൂർ കോട്ടക്കടവ് രാഹുൽ (19), ഷായിൻ (20), ലാലി (45), സുദേവ് (36), ഷൈനി (30), റോബിഷ് (29), പ്രകാശൻ (50), നോഡൻ മരിയ (രണ്ട്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.