പേരാമ്പ്ര: ഗെയിൽ വിരുദ്ധ സമരക്കാരെ തീവ്രവാദികൾ എന്നുവിളിച്ച് ആക്ഷേപിച്ച സി.പി.എം കേരളത്തിലെ ജനങ്ങളോട് മാപ്പുപറയണമെന്ന് എരഞ്ഞിമാവ് ഗെയിൽ വിരുദ്ധ സമരസമിതി ചെയർമാനും ജില്ല ലീഗ് സെക്രട്ടറിയുമായ സി.പി. ചെറിയ മുഹമ്മദ്. പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ശാഖ സംഘടന ശാക്തീകരണ കാമ്പയിൻ 'ജനസഭയുടെ മുന്നൊരുക്കം' ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗെയിൽ സമരവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക സമുദായത്തെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത സമൂഹമാണെന്ന് പറഞ്ഞ പി. മോഹനെൻറയും കുമ്മനം രാജശേഖരെൻറയും പ്രസ്താവന വ്യക്തമാക്കുന്നത് സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ സ്വരമാണെന്നാണ്. നന്ദിഗ്രാംകൊണ്ട് പഠിക്കാത്ത സി.പി.എമ്മിന് ഗെയിൽ സമരം മറ്റൊരു നന്ദിഗ്രാമായിത്തീരും. സമരത്തെ പൊലീസിനെ ഉപയോഗിച്ച് നേരിടുന്നതിനു പകരം ഇരകളുടെ ന്യായമായ ആവശ്യങ്ങളിൽ സർക്കാർ തീർപ്പുകൽപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ. അസൈനാർ അധ്യക്ഷത വഹിച്ചു. സി.പി.എ. അസീസ്, കല്ലൂർ മുഹമ്മദലി, ഒ. മമ്മു, ടി.കെ. ഇബ്രാഹിം, എം.കെ. അബ്ദുറഹ്മാൻ, പി.ടി. അഷ്‌റഫ്, കെ. കുഞ്ഞലവി, ടി.പി. മുഹമ്മദ്, പി.സി. മുഹമ്മദ് സിറാജ്, സലിം മിലാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.