സർക്കാർ വികസനത്തിനു ഹോളിഡേ പ്രഖ്യാപിച്ചു

സുൽത്താൻ ബത്തേരി: വികസനത്തിന് ഹോളിഡേ പ്രഖ്യാപിച്ച സർക്കാറാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര-കേരള സർക്കാറുകളുടെ ജനവഞ്ചനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന് ബത്തേരി മണ്ഡലം യു.ഡി.എഫ് കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 20 മാസംകൊണ്ട് വയനാട് അവഗണന മാത്രമാണ് നേരിടുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന ജനദ്രോഹ നയങ്ങൾെക്കതിരാണ് ജനങ്ങൾ എന്നു തെളിയിക്കുന്ന തരത്തിലാണ് പടയൊരുക്കത്തെ ജനങ്ങൾ നെഞ്ചേറ്റിയത്. മോദിക്കു ഭരണമല്ല, പ്രസംഗമാണ് പ്രധാനം. എന്നാൽ, മൻമോഹൻ സിങ് പ്രധാനമന്ത്രിയായി പ്രവർത്തിക്കുകയായിരുന്നു. സ്വീകരണയോഗം കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. കെ.കെ. എബ്രഹാം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ഉപാധ്യക്ഷൻ വി.ഡി. സതീശൻ, എം.ഐ. ഷാനവാസ് എം.പി, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ഷാനിമോൾ ഉസ്മാൻ, ജോണി െനല്ലൂർ, സി. മമ്മൂട്ടി എം.എൽ.എ, കെ.പി. അനിൽകുമാർ, ബാബു പ്രസാദ്, സജീവ് ജോസഫ്, പഴകുളം മധു, എം.എം. നബീൽ, രാജു, എം.എസ്. വിശ്വനാഥൻ, വർഗീസ്, പി.പി.എ. കരീം, പി.വി. ബാലചന്ദ്രൻ, ബാബു അബ്രഹാം, കെ.എൽ. പൗലോസ്, വി.എം. വിജയൻ, പി.പി. അയൂബ്, കെ.പി. തോമസ്, എം.സി. സെബാസ്റ്റ്യൻ, അബ്ദുള്ള മാടക്കര, ഡി.പി. രാജശേഖരൻ, എം.എ. അൈസനാർ, ടി. മുഹമ്മദ് ഡി.സി.സി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. SUNWDL19 പടയൊരുക്കം ജാഥക്ക് ബത്തേരിയിൽ നൽകിയ സ്വീകരണത്തിൽ ഗാന്ധി ജങ്ഷനിലെ ഗാന്ധിപ്രതിമയിൽ രമേശ് ചെന്നിത്തല പുഷ്പാർച്ചന നടത്തിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.