ഗെയിൽ: വർഗീയത ആരോപിക്കുന്നവർക്കൊപ്പം ആഹ്ലാദപ്രകടനം നടത്തിയ ത്​ സി.പി.എം വിശദീകരിക്കണം^ യു.ഡി.എഫ്​

ഗെയിൽ: വർഗീയത ആരോപിക്കുന്നവർക്കൊപ്പം ആഹ്ലാദപ്രകടനം നടത്തിയ ത് സി.പി.എം വിശദീകരിക്കണം- യു.ഡി.എഫ് കോഴിക്കോട്: ഗെയിൽ സമരം പരാജയപ്പെടുത്താൻ വർഗീയത ആരോപിക്കുന്ന സി.പി.എം, മുക്കം സഗരസഭ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി പ്രവർത്തകർക്കൊപ്പം ആഹ്ലാദപ്രകടനം നടത്തിയതിെനക്കുറിച്ച് വിശദീകരിക്കണമെന്ന് യു.ഡി.എഫ് ജില്ല നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സി.പി.എം ആരോപിക്കുന്ന 'വർഗീയ'കക്ഷികൾക്കൊപ്പം ഭരണം പങ്കിടുന്നതിനെക്കുറിച്ചും സി.പി.എം നയം വ്യക്തമാക്കണം. പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താനുള്ള സർക്കാർ ശ്രമം അപലപനീയമാണ്. സമരക്കാർക്ക് യു.ഡി.എഫ് ശക്തമായ പിന്തുണ നൽകും. ചർച്ചക്കു പോകുന്നതിനുമുമ്പ് മുഖ്യമന്ത്രി നിലപാട് പ്രഖ്യാപിച്ചത് ചർച്ച പൊളിക്കുന്നതിനാണ്. സമരം യു.ഡി.എഫ് ഏറ്റെടുക്കണമോയെന്ന കാര്യം ചർച്ചചെയ്തു തീരുമാനിക്കുമെന്നും പി. ശങ്കരൻ, വി. കുഞ്ഞാലി, ടി. സിദ്ദീഖ്, ഉമ്മർ പാണ്ടികശാല തുടങ്ങിയവർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.