'പടയൊരുക്കം' ഇന്ന്​ ജില്ലയിൽ

കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ജനവഞ്ചനക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം'യാത്ര തിങ്കളാഴ്ച ജില്ലയിൽ. മൂന്ന് ദിവസം നീളുന്ന ജില്ലയിലെ പര്യടനത്തിന് ഒരുക്കം പൂർത്തിയായതായി യു.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഉച്ചക്ക് 12ന് അടവാരത്ത് യാത്രയെ സ്വീകരിക്കും. തുടർന്ന് വൈകീട്ട് മൂന്നിന് മുക്കത്തെ സ്വീകരണത്തിനിടെ ഗെയിൽ സമരഭൂമിയും ചെന്നിത്തല സന്ദർശിക്കും. നാലിന് താമരശ്ശേരിയിലും അഞ്ചിന് കുന്ദമംഗലത്തും സ്വീകരണത്തിന് ശേഷം ആറ് മണിക്ക് ബാലുശ്ശേരിയിലാണ് സമാപനം. ചൊവ്വാഴ്ച രാവിലെ 10ന് പേരാമ്പ്രയിലെ സ്വീകരണത്തോടെയാണ് പര്യടനം തുടങ്ങുക. 11ന് കുറ്റ്യാടി, മൂന്നിന് നാദാപുരം, നാലിന് വടകര എന്നിവിടങ്ങളിലെ യാത്രക്ക് ശേഷം ആറിന് കൊയിലാണ്ടിയിൽ സമാപിക്കും. ബുധനാഴ്ച വൈകീട്ട് 5.30ന് കോഴിക്കോട് കടപ്പുറത്താണ് ജില്ലയിലെ സമാപനം. നാല് മണിയോടെ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽനിന്ന് പ്രകടനം ആരംഭിക്കും. പ്രകടനത്തിലും പൊതുസമ്മേളനത്തിലുമായി ലക്ഷം യു.ഡി.എഫ് പ്രവർത്തകർ പെങ്കടുക്കും. പൊതുസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ ഉദ്ഘാടനം ചെയ്യും. മുൻ േകന്ദ്രമന്ത്രി പി. ചിദംബരം, ശരദ് യാദവ് തുടങ്ങിയവർ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ പി. ശങ്കരൻ, ഉമ്മർ പാണ്ടികശാല, വി. കുഞ്ഞാലി, ടി. സിദ്ദീഖ്, മനയത്ത് ചന്ദ്രൻ, വീരാൻകുട്ടി, ഷെറിൽബാബു, ഇ.കെ. ബാബു, കെ.സി. അബു എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.