കോഴിക്കോട്: പ്ലസ് ടു വിദ്യാർഥി അജയ്യെ മർദിച്ച സംഭവത്തിൽ മെഡിക്കൽ കോളജ് എസ്.െഎക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സിറ്റി പൊലീസ് കമീഷണർ ഒാഫിസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ ഉദ്ഘാടനം െചയ്തു. പട്ടികജാതി-വർഗക്കാർക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരം എസ്.െഎക്കെതിരെ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിതാവിനെ മർദിച്ചത് ചോദ്യംചെയ്തതിനാണ് അജയ്യെ മർദിച്ചത്. സംഭവത്തിൽ എസ്.െഎയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. പൊലീസിെൻറ ഗുണ്ടാരാജ് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് പി.ടി. ജനാർദനൻ അധ്യക്ഷത വഹിച്ചു. ടി.പി. ഭാസ്കരൻ, ജി. പ്രകാശ്, കെ. പ്രസാദ്, ദേവദാസ് കുതിരാടം, ചിത്തിര, സുനിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.