പേരാമ്പ്ര: ഞായറാഴ്ച ഉച്ചക്കുണ്ടായ കനത്ത മഴയെത്തുടർന്നുള്ള മലവെള്ളപ്പാച്ചിലിൽ കായണ്ണ പഞ്ചായത്തിലെ ചെറുക്കാട്, കറത്തമ്പത്ത്, പാടിക്കുന്ന്, കോട്ടൂർ പഞ്ചായത്തിലെ പാത്തിപ്പാറ ഭാഗങ്ങളിലെ ഇരുപതോളം വീടുകളിൽ വെള്ളം കയറി. നിരവധി കർഷകരുടെ കൃഷി നശിച്ചു. പാത്തിപ്പാറ തുരുത്ത മലയിൽ ഉരുൾപൊട്ടിയതാവാം മലവെള്ളത്തിെൻറ കുത്തൊഴുക്കിനു കാരണമെന്ന് കരുതുന്നു. കറുത്തമ്പത്ത് ജയൻ, രാജൻ, വിനോദൻ, കല്ലാനിക്കൽ രാജൻ, രാഘവൻ ചെട്ട്യാങ്കണ്ടി, പാടിക്കുന്നുമ്മൽ ബാലൻ, സുഗതൻ, കാപ്പുമ്മൽ ബാബു, പി.കെ. ബാലൻ, ചേണികണ്ടി കുന്നുമ്മൽ ചന്ദ്രൻ, കുഞ്ഞിച്ചെക്കിണി, കൊച്ചുമാരി അസീസ്, വടക്കേടത്ത് ഷിജിൻ, കാരോച്ചാലിൽ സുര, ഖദീജ കിളിയംകോട്, ചന്ദ്രൻ കൃഷ്ണകൃപ, വിനോദ് പുത്തഞ്ചേരി, ദാസൻ മണിയമ്പലം, ഇമ്പിച്ചൻ കെട്ടിൽ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. വീട്ടുപകരണങ്ങൾക്ക് കേടുവരുകയും ഒലിച്ചുപോവുകയും ചെയ്തിട്ടുണ്ട്. മരോട്ടിക്കൽ മോഹൻദാസിെൻറ കാർഷിക നഴ്സറിയിലെ നിരവധി തൈകൾ നശിച്ചു. കരിങ്കൽക്കെട്ട് തകരുകയും ചെയ്തു. സി.കെ. ഷിബു, ചെറിയ പുത്തലത്ത് ജയരാജൻ എന്നിവരുടേത് ഉൾപ്പെടെ നിരവധിയാളുകളുടെ കപ്പ, വാഴ കൃഷികൾ നശിച്ചു. കൊല്ലനാരി തോട് കരകവിഞ്ഞൊഴുകി. പാത്തിപ്പാറ, നരയംകുളം റോഡുകളും വെള്ളത്തിനടിയിലായി. ഇവിടെ ഉച്ചക്ക് 1.15ഓടെ ആരംഭിച്ച മഴ മൂന്നു മണിയോടെയാണ് ശമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.