ജില്ലയിൽ കൂടുതൽ ജൻഒൗഷധി കേന്ദ്രങ്ങൾ അനുവദിക്കും ^കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ

ജില്ലയിൽ കൂടുതൽ ജൻഒൗഷധി കേന്ദ്രങ്ങൾ അനുവദിക്കും -കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ ജില്ലയിൽ കൂടുതൽ ജൻഒൗഷധി കേന്ദ്രങ്ങൾ അനുവദിക്കും -കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ *മുട്ടിലിലെ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രിയുടെ പുതിയ കെട്ടിേടാദ്ഘാടനം മന്ത്രി നിർവഹിച്ചു കൽപറ്റ: കുറഞ്ഞ വിലക്ക് ജീവൻരക്ഷ മരുന്നുകൾ ലഭ്യമാക്കുന്ന ജൻഔഷധി കേന്ദ്രങ്ങൾ രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും വയനാട്ടിൽ കൂടുതൽ പുതിയ കേന്ദ്രങ്ങൾ അനുവദിക്കുമെന്നും കേന്ദ്ര ധനകാര്യ--തുറമുഖ വകുപ്പ് സഹമന്ത്രി പൊൻ രാധാകൃഷ്ണൻ. മുട്ടിൽ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷ‍​െൻറ പുതിയ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 27 ജൻഔഷധി കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. ഇത് 300ൽ അധികമായി ഉയർത്താനാണ് തീരുമാനമെന്നും ജില്ലയുടെ കാര്യത്തിൽ മുന്തിയ പരിഗണനയുണ്ടാകുെമന്നും മന്ത്രി പറഞ്ഞു. ആദിവാസി-പിന്നാക്ക മേഖലകളിൽ പ്രവർത്തിക്കുന്ന സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ പോലുള്ള സംഘടനകൾക്ക് കൂടുതൽ ഫണ്ടുകൾ അനുവദിക്കും. പിന്നാക്ക മേഖലകളിൽ വികസനം എത്തിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കാൻസർ സ​െൻറർ, കോംട്രസ്റ്റ് കണ്ണാശുപത്രി എന്നിവയുടെ ക്ലിനിക്കുകളും ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ പ്രസിഡൻറ് ഡോ. പി. നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.കെ. ബലറാം മുഖ്യപ്രഭാഷണം നടത്തി. കൊച്ചിന്‍ ഷിപ്യാർഡ് ഡയറക്ടര്‍മാരായ ഡി. രാധാകൃഷ്ണ മേനോന്‍, എന്‍.വി. സുരേഷ് ബാബു, ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എ. ദേവകി, ഐ.ടി.ഡി.പി ഓഫിസർ പി. വാണിദാസ്, പള്ളിയറ രാമന്‍, മുട്ടില്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണകുമാർ അമ്മാത്ത്വളപ്പിൽ, പി.സി. മോഹനന്‍, അഡ്വ. കെ.എ. അശോകന്‍, ‍എം.ജി. ഗോപിനാഥ്, പി. രമേശ്, വി.പി. മുരളീധരന്‍, സി. ചന്ദ്രശേഖരന്‍, വി.കെ. ജനാര്‍ദ്ദനന്‍ എന്നിവർ സംസാരിച്ചു. SATWDL16 മുട്ടിൽ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രി കെട്ടിടം കേന്ദ്ര സഹമന്ത്രി പൊൻരാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു ഡൽഹി ജി.എസ്.ടി മാർച്ചിൽ ജില്ലയിൽനിന്ന് 20 കരാറുകാർ പങ്കെടുക്കും കൽപറ്റ: സർക്കാർ കരാറുകാർക്ക് ജി.എസ്.ടി കാരണമുണ്ടായ പ്രയാസങ്ങൾ പരിഹരിക്കുന്നതിനായി നവംബർ ഏഴിന് രാവിലെ ഡൽഹി ജി.എസ്.ടി കൗൺസിൽ ഓഫിസിലേക്ക് നടത്തുന്ന മാർച്ചിൽ ജില്ലയിൽനിന്ന് 20 കരാറുകാർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷനും കോൺഫെഡറേഷൻ ഓഫ് ഗവ. കോൺട്രാക്ടേഴ്‌സ് ഇന്ത്യയും ചേർന്നാണ് മാർച്ച് നടത്തുന്നത്. കേരളത്തിൽനിന്നും 300 പേരാണ് മാർച്ചിൽ പങ്കെടുക്കുന്നത്. കരാറുപണികളുടെ നിർവചനം ഭേദഗതി ചെയ്യുക, റിട്ടേണുകളുടെ കാലാവധി ഒരു വർഷമാക്കുക, ചെറുകിട വ്യാപാരികൾക്കുള്ള രണ്ട് ശതമാനം നഷ്ടപരിഹാര പദ്ധതി ചെറുകിട കരാറുകാർക്കും നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് നടത്തുന്നത്. നിർമാണ സാമഗ്രികൾ ലഭിക്കാത്തതുകൊണ്ടാണ് ജില്ലയിൽ കരാറുകാർ പ്രവൃത്തി ഏറ്റെടുക്കാത്തതെന്നും ജില്ല ഭാരവാഹികൾ പറഞ്ഞു. മറ്റു ജില്ലകളിൽനിന്നും ക്വാറി ഉൽപന്നങ്ങൾ എത്തിക്കുമ്പോൾ 40-60 ശതമാനം അധികതുക ചിലവാകുന്നു. റോഡുപണിക്കാവശ്യമായ ടാറും മറ്റു പെട്രോളിയം ഉൽപന്നങ്ങളും സർക്കാർ ഉത്തരവുണ്ടായിട്ടും വാങ്ങിനൽകുന്നില്ലെന്നും ഭാരവാഹികൾ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ കെ.ജി.സി.എ ജില്ല പ്രസിഡൻറ് ജെയിംസ് കണ്ടാരപ്പള്ളി, സണ്ണി ആലഞ്ചേരി, ഷിജു അബ്രഹാം എന്നിവർ പങ്കെടുത്തു. ആർ.ടി.ഓഫിസിൽ കുത്തഴിഞ്ഞ അവസ്ഥയെന്ന് ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ *ഒരുമാസത്തിലേറെയായിട്ടും ആർ.ടി.ഒയെ നിയമിച്ചില്ലെന്ന് കൽപറ്റ: ജില്ല റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ ആർ.ടി.ഒ ഇല്ലാതായിട്ട് ഒരു മാസത്തിലേറെയായെന്നും ഓഫിസിൽ ഇപ്പോൾ കുത്തഴിഞ്ഞ അവസ്ഥയാണെന്നും ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. വാഹനങ്ങളുടെ രേഖകൾ ശരിയാക്കുന്നതിന് വാഹനഉടമകൾ നേരിട്ടുചെന്നാൽ െശരിയാക്കാത്ത അവസ്ഥയാണ്. ഏജൻറുമാർ മുഖേന മാത്രമാണ് ഫയലുകൾ നീങ്ങുന്നത്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണ്. ഇത് ചോദ്യം ചെയ്തതിന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല ജോയിൻറ് സെക്രട്ടറിക്കെതിരെ വനിത ഉദ്യോഗസ്ഥയെക്കൊണ്ട് പരാതി നൽകിപ്പിച്ച് കള്ളക്കേസിൽ കുടുക്കിയെന്നും ഭാരാവാഹികൾ ആരോപിച്ചു. ഇതേ ഓഫിസിൽ ജോലിചെയ്യുന്ന ഒരു ഉദ്യോഗസ്ഥ മുഖേനയാണ് അഴിമതി നടക്കുന്നത്. മുതിർന്ന ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനിൽക്കുന്നു. ആർ.ടി ഓഫിസിൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കണമെന്നും ആർ.ടി.ഒയെ ഉടൻ നിയമിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് പി.കെ. ഹരിദാസ്, സി.പി. കുര്യാക്കോസ്, ബീരാൻകുട്ടി ഹാജി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.