മെഡിക്കൽ കോളജിൽ കാർഡിയാക് തൊറാസിക് സർജറി യൂനിറ്റ് തുടങ്ങും ^ആരോഗ്യമന്ത്രി

മെഡിക്കൽ കോളജിൽ കാർഡിയാക് തൊറാസിക് സർജറി യൂനിറ്റ് തുടങ്ങും -ആരോഗ്യമന്ത്രി കോഴിക്കോട്: മെഡിക്കൽ കോളജിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ പുതുതായി കാർഡിയോ തൊറാസിക് സർജറി യൂനിറ്റ് തുടങ്ങുമെന്ന് മന്ത്രി കെ.കെ. ‍ശൈലജ. ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ 5.8 കോടി രൂപ ചെലവിൽ പുതുതായി സ്ഥാപിച്ച സ്പെക്ട് സി.ടി. ഗാമ കാമറ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 1961ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും തുടരുന്നതെന്ന പ്രശ്നം ആരോഗ്യരംഗത്ത് വലിയ പ്രതിസന്ധിയാണ്. കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാത്രം 236 ജീവനക്കാരെ പുതുതായി നൽകി. ഒന്നരവർഷംകൊണ്ട് ഈ ആശുപത്രിക്ക് 200 കോടിയിലേറെ നൽകി. ആരോഗ്യമേഖലയിലൊന്നാകെ പതിനായിരക്കണക്കിന് തസ്തികകൾ ആവശ്യമാണ്. മൂന്നരവർഷംകൊണ്ട് ആരോഗ്യരംഗത്ത് വലിയ മാറ്റമുണ്ടാകുമെന്നും അവർ പറഞ്ഞു. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ ആറു കോടി രൂപ ചെലവിൽ നിർമിച്ച 128 സ്ലൈസ് സി.ടി സ്കാനർ തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എ. പ്രദീപ് കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായിരുന്നു. ന്യൂക്ലിയർ മെഡിസിൻ വിഭാഗം മേധാവി ഡോ. വി.പി. അനിത കുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, കൗൺസിലർ ഷറീന വിജയൻ, എം.എ. റസാഖ്, എം. നാരായണൻ, സി.പി. ഹമീദ്, ജോയ് വളപ്പിൽ, അസി. സൂപ്രണ്ട് ഡോ. സി. സോമൻ എന്നിവർ സംസാരിച്ചു. സംസ്ഥാനത്ത് ഒരു സർക്കാർ മെഡിക്കൽ കോളജിൽ ഇതാദ്യമായാണ് സ്പെക്ട് ഗാമ കാമറ പ്രവർത്തനം തുടങ്ങുന്നത്. തൈറോയ്ഡ് കാൻസർ നിർണയത്തിനും ചികിത്സക്കുമാണ് ഈ ആധുനിക സംവിധാനം ഉപയോഗപ്പെടുത്തുന്നത്. box കുറഞ്ഞ സമയത്തിനുള്ളിൽ കുറഞ്ഞ റേഡിയേഷൻ മാത്രം ഉപയോഗിച്ച് കൂടുതൽ ശരീരഭാഗം സ്കാൻ ചെയ്ത് കൃത്യമായ രോഗനിർ‍ണയം നടത്തുകയാണ് മൾട്ടിസ്ലൈസ് സി.ടി സ്കാനറി​െൻറ പ്രവർത്തനം. ഹൃദയാഘാത ചികിത്സക്ക് അടിയന്തര ഘട്ടങ്ങളിൽ ആൻജിയോഗ്രാം നടത്താനും തലച്ചോറി​െൻറയും ശരീരത്തി​െൻറ മറ്റുഭാഗത്തെയും രക്തക്കുഴലുകളെക്കുറിച്ച് മനസ്സിലാക്കാനും ഇത് പ്രയോജനപ്പെടുത്താം. സ്പെക്ട് ഗാമ കാമറ, 128 സി.ടി സ്കാനർ എന്നിവയിലൂടെ ചികിത്സ തേടുന്നതിന് അർഹരായവർക്ക് ആർ.എസ്.ബി.വൈ ആനുകൂല്യത്തിലൂടെ ഇളവ് ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.