ലാലി സേവ്യർ ട്രസ്​റ്റ്​ അവാർഡ്​ കെ.വി. സരോജിനിക്ക്​

കോഴിക്കോട്: മുക്കം എം.എ.എം.ഒ കോളജ് അധ്യാപികയായിരുന്ന ലാലി സേവ്യറി​െൻറ പേരിൽ ലാലി സേവ്യർ ചാരിറ്റബ്ൾ ട്രസ്റ്റ് നൽകുന്ന മദ്യവർജന പ്രവർത്തകക്കുള്ള പുരസ്കാരത്തിന് എരഞ്ഞിക്കൽ സ്വദേശിനി കെ.വി. സരോജിനി അർഹയായതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 10,001 രൂപയും ഫലകവുമാണ് അവാർഡ്. ഇൗ മാസം ഏഴിന് വൈകീട്ട് അഞ്ചിന് അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ കലാമണ്ഡലം കൽപിത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.ജി. പൗലോസ് അവാർഡ് സമ്മാനിക്കും. മദ്യവിരുദ്ധ പ്രവർത്തകരായ സിസ്റ്റർ മൗറില്ല, പ്രഫ. ഒ.ജെ. ചിന്നമ്മ എന്നിവരെ ചടങ്ങിൽ ആദരിക്കും. ട്രസ്റ്റ് ചെയർമാൻ പി. ബാലകൃഷ്ണൻ, പ്രഫ. പി.െഎ. ജോൺ, ഡോ. സി. ശ്രീകുമാരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.