പ്രവാസികൾക്കായി കൂടുതൽ പദ്ധതികൾ പരിഗണനയിൽ ^മന്ത്രി ടി.പി. രാമകൃഷ്​ണൻ

പ്രവാസികൾക്കായി കൂടുതൽ പദ്ധതികൾ പരിഗണനയിൽ -മന്ത്രി ടി.പി. രാമകൃഷ്ണൻ കോഴിക്കോട്: പ്രവാസികൾക്കായി കൂടുതൽ പദ്ധതികൾ സർക്കാർ പരിഗണനയിലുണ്ടെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. പാരിഷ് ഹാളിൽ കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിലെ െക.എസ്.എഫ്.ഇ പ്രവാസിബന്ധു സംഗമത്തി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ പരിശീലനം നേടിയവരെ വിദേശ രാജ്യങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഏജൻസി തുടങ്ങുന്നത് സർക്കാർ പരിഗണനയിലുണ്ട്. സംസ്ഥാനത്തെ മിക്ക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പണം നൽകുന്നത് പ്രവാസി സമൂഹമാണ്. പ്രവാസികൾക്ക് ഗുണമേകുന്ന പദ്ധതിയാണ് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി. സ്ഥാപനത്തി​െൻറ വളർച്ചക്കപ്പുറം പ്രവാസികളുമായുള്ള നല്ല ബന്ധത്തിന് ജീവനക്കാർ സഹകരിച്ചാലേ പദ്ധതിയുടെ ഗുണം ലഭിക്കുകയുള്ളൂ -മന്ത്രി കൂട്ടിച്ചേർത്തു. എ. പ്രദീപ്കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.എസ്.എഫ്.ഇ മാനേജർ ഇ.കെ. ശിവാനന്ദൻ പ്രവാസി ചിട്ടി അവതരണം നിർവഹിച്ചു. കൗൺസിലർ പി. കിഷൻചന്ദ്, പി.എം. സുരേഷ് ബാബു, കെ.ഇ. ഇബ്രാഹീം, ജൗഹർ, അഹമ്മദ് കുറ്റിക്കാട്ടൂർ എന്നിവർ സംബന്ധിച്ചു. കെ.എസ്.എഫ്.ഇ ഡയറക്ടർ ബോർഡ് മെംബർ വിജയൻ ചെറുകര സ്വാഗതവും എ. വിജയൻ നന്ദിയും പറഞ്ഞു. പരിപാടിയിൽ കിഫ്ബി, കെ.എസ്.എഫ്.ഇ വിഡിയോ പ്രദർശനവും സംശയനിവാരണവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.