കോഴിക്കോട്: വോളിബാൾ അസോസിയേഷെൻറ അഫിലിയേഷൻ സ്പോർട്സ് കൗൺസിൽ റദ്ദാക്കിയത് വോളിബാൾ ആരാധകർ പ്രതീക്ഷിച്ച നടപടിയാണെന്ന് മുൻ കളിക്കാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മിക്ക ജില്ലകളിലും ചട്ടവിരുദ്ധമായാണ് അേസാസിയേഷൻ തെരഞ്ഞെടുപ്പ് നടന്നത്. പ്രശസ്തരായ പല കളിക്കാരും കോച്ചുമാരും രംഗത്തെത്തിയതിനെ തുടർന്നാണ് ഇപ്പോൾ അംഗീകാരം നഷ്ടപ്പെട്ടത്. ജില്ലയിലെ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ക്ലബുകൾക്ക് ജനറൽ ബോഡി യോഗത്തിൽ പെങ്കടുക്കാൻ അറിയിപ്പ് നൽകിയിരുന്നില്ല. മാത്രമല്ല മത്സരിക്കാൻ പോലും യോഗ്യരല്ലാത്ത നിലവിലെ അസോസിയേഷൻ ഭാരവാഹികൾ കടലാസ് സംഘടനകളെ അണിനിരത്തിയാണ് വിജയം ഉറപ്പിച്ചത്. വോളിബാൾ രംഗത്ത് കഴിവുതെളിയിച്ച അനുഭവസമ്പന്നരായ പുതുമുഖങ്ങളെ ഉൾപ്പെടുത്തി ക്രിയാത്മക കമ്മിറ്റികൾ നിലവിൽവരുമെന്നാണ് പ്രതീക്ഷെയന്നും ഇവർ പറഞ്ഞു. രാഘവൻ മാണിക്കോത്ത്, യു.കെ. സിറാജ്, കെ.പി. പുഷ്പാകരൻ, ഒ. ബാലൻ നായർ, ടി.പി. സുരേന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.