പത്തുവര്‍ഷം മുമ്പ് കാണാതായ നാദാപുരം സ്വദേശിയെ പൊലീസ് അന്വേഷിക്കുന്നു

കാസര്‍കോട്: പത്ത് വര്‍ഷം മുമ്പ് കാണാതായ നാദാപുരം സ്വദേശിയെ കണ്ടെത്താൻ കാസര്‍കോട് പൊലീസ് അന്വേഷണം ഉൗർജിതമാക്കി. നാദാപുരം കണ്ടക്കോട് പുളിക്കൂര്‍ ഹൗസില്‍ അബ്ദുല്ലത്തീഫിനെയാണ്(39) പൊലീസ് തിരയുന്നത്. മോഷണക്കേസുകളിലും മദ്യക്കടത്ത് കേസുകളിലും പ്രതിയാണ് ഇയാൾ. കാസർകോട് അണങ്കൂരില്‍ ഭാര്യവീട്ടിൽ താമസിക്കുേമ്പാഴാണ് ലത്തീഫിനെ കാണാതായത്. ഇതുസംബന്ധിച്ച് ഭാര്യ നല്‍കിയ പരാതി പ്രകാരം കേസെടുത്തിരുന്നു. പത്ത് വർഷം മുമ്പ് കാണാതായ ഇയാളെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ വീണ്ടും പൊലീസിനെ സമീപിച്ചതോടെയാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത്. കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ അബ്കാരി, മോഷണ കേസുകളില്‍ ലത്തീഫ് പ്രതിയാണെന്ന് കണ്ടെത്തി. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് കാസർകോട് പൊലീസ് അറിയിച്ചു. ഫോണ്‍: 04994 230100.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.