കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിലെ മൊകേരി കലാനഗറിലെ പഞ്ചായത്ത് ഹെൽത്ത് സെൻറർ കമ്യൂണിറ്റി ഹെൽത്ത് സെൻററായി ഉയർത്തണമെന്ന് സി.പി.എം മൊകേരി ലോക്കൽ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. മൊകേരി ഗവ. കോളജിൽ കെ.പി. ബാലൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു. ടി.പി. നാണു അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.പി. ഷാജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി. വിനോദൻ, വി.കെ. റീത്ത, ടി.പി. നാണു എന്നിവർ അടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ.കെ. ദിനേശൻ, ടി.കെ. മോഹൻദാസ്, കെ.കെ. സുരേഷ്, കെ.പി. ചന്ദ്രി, എം.സി. കുമാരൻ, പി. നാണു എന്നിവർ സംസാരിച്ചു. പി. വിനോദൻ സ്വാഗതം പറഞ്ഞു. ഞായറാഴ്ച റെഡ് വളൻറിയർ മാർച്ചും ബഹുജന റാലിയും പൊതുസമ്മേളനവും സി.എച്ച് പൊക്കൻ നഗറിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.