തിരുവള്ളൂർ: ഗ്രാമശ്രീ ഗ്രന്ഥാലയം സംഘടിപ്പിച്ച വരകേരളം പരിപാടി വേറിട്ട അനുഭവമായി. കാർട്ടൂണിസ്റ്റ് കെ.വി.എം. ഉണ്ണി ക്ലാസെടുത്തു. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും സാഹിത്യ പ്രതിഭകളുടെയും നാട്ടുകാരുടെയും കാരിക്കേച്ചറുകൾ നിമിഷനേരംകൊണ്ട് രൂപംകൊള്ളുന്നത് കാഴ്ചക്കാരിൽ കൗതുകമുണർത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ. ബാലൻ ഉദ്ഘാടനം ചെയ്തു. വി.കെ. ബാലൻ അധ്യക്ഷത വഹിച്ചു. ഡി. പ്രജീഷ്, എഫ്.എം. മുനീർ, എൻ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. തോടന്നൂർ ബ്ലോക്ക് കേരളോത്സവം തുടങ്ങി ആയഞ്ചേരി: തോടന്നൂർ ബ്ലോക്ക് കേരളോത്സവം ആയഞ്ചേരിയിൽ കവി വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തിരുവള്ളൂർ മുരളി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ ടി.കെ. രാജൻ, പി.കെ. സജിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമ തൈക്കണ്ടി, അംഗങ്ങളായ സാജിത കിളിയമ്മൽ, ഹാജറ, ബവിത്ത് മലോൽ, തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പി.എം. വിനോദൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രൂപ കേളോത്ത്, ടി.വി. കുഞ്ഞിരാമൻ, കുളങ്ങരത്ത് ബാബു എന്നിവർ സംസാരിച്ചു. നേരത്തേ ആയഞ്ചേരി ടൗണിൽ സാംസ്കാരിക ഘോഷയാത്ര നടന്നു. രചന, സ്റ്റേജ് ഇനങ്ങൾ ആയഞ്ചേരിയിലും കായിക മത്സരം കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ, മണിയൂർ നവോദയ സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലുമാണ് നടന്നത്. ഞായറാഴ്ച സമാപിക്കും. കിടപ്പിലായ കുട്ടികൾക്ക് സാന്ത്വനമായി വീട്ടിലൊരു ലൈബ്രറി ആയഞ്ചേരി: കിടപ്പിലായ കുട്ടികൾക്ക് വീട്ടിൽ ലൈബ്രറി ഒരുക്കി തോടന്നൂർ ബി.ആർ.സി. ജനമൈത്രി പൊലീസിെൻറയും പൊലീസ് ഓഫിസേഴ്സ് അസോസിയേഷെൻറയും സഹകരണത്തോടെയാണ് 'കൂട്ടുകൂടാൻ പുസ്തകച്ചങ്ങാതി' എന്ന പദ്ധതിയുടെ ഭാഗമായി ബി.ആർ.സി പരിധിയിലെ 12 കുട്ടികളുടെ വീടുകളിൽ ഗ്രന്ഥാലയം സജ്ജീകരിക്കുന്നത്. ഓരോ വീട്ടിലും ഓരോ അലമാരയും 100 പുസ്തകങ്ങളുമാണ് നൽകുക. ഇതോടൊപ്പം ഐപാഡും ഉണ്ടാകും. നല്ല വായന, നല്ല പഠനം, നല്ല ജീവിതം എന്ന സന്ദേശമുയർത്തി നടക്കുന്ന പരിപാടിയോടനുബന്ധിച്ചാണ് ബി.ആർ.സി പദ്ധതി ആവിഷ്കരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് തിരുവള്ളൂർ ഗവ. യു.പി സ്കൂളിൽ ജില്ല പൊലീസ് മേധാവി എം.കെ. പുഷ്കരൻ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.