നടുവണ്ണൂർ: നടുവണ്ണൂർ ബസ്സ്റ്റാൻഡിലെ ഇരുമ്പഴിക്കൂട് തകർന്ന് അപകടക്കുഴി രൂപപ്പെട്ടു. ബസ് സ്റ്റാൻഡിന് മുന്നിൽ സംസ്ഥാന പാതയോട് ചേരുന്ന ഭാഗത്തെ ഇരുമ്പഴിക്കൂടാണ്തകർന്നത്. സ്റ്റാൻഡിലെ മഴവെള്ളം സംസ്ഥാനപാതയിലേക്ക് ഒഴുകാതിരിക്കാനാണ് ഇത് സ്ഥാപിച്ചത്. നിരവധി ബസുകൾ കയറിയിറങ്ങുന്നതിനാൽതന്നെ ഇരുമ്പ് കമ്പികൾ ഓരോ തവണയും പൊട്ടുകയാണ്. ഇത് അഞ്ചാം തവണയാണ് തകരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മുമ്പ് വിദ്യാർഥിയുടെ കാൽ ഇതിനുള്ളിൽ കുടുങ്ങിയിരുന്നു. സ്കൂൾവിദ്യാർഥികളടക്കം ദിവസവും നൂറുകണക്കിന് ആളുകളാണ് അപകടകരമായ ഇതുവഴി പോകുന്നത്. രാത്രികാലത്ത് കാൽനടയാത്രക്കാർ കുഴിയിൽ വീഴാനും സാധ്യത ഉണ്ട്. എത്രയും പെട്ടെന്ന് ഇരുമ്പഴിക്കൂട് മാറ്റിസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. ജില്ലതല കാരംസ് ടൂർണമെൻറ് നടുവണ്ണൂർ: ഗ്രാമോദയവായനശാല കുന്നരം വെള്ളി സംഘടിപ്പിക്കുന്ന തൊടുവയിൽ കുഞ്ഞിരാമൻ നായർ സ്മാരക എവർറോളിങ് ട്രോഫിക്കും കെ.എസ്. നമ്പൂതിരി സ്മാരക എവർറോളിങ് ട്രോഫിക്കും വേണ്ടിയുള്ള രണ്ടാമത് ജില്ലതല കാരംസ് ടൂർണമെൻറ് നവംബർ 26ന് 9.30ന് പെരവച്ചേരിയിൽ നടത്തുന്നു. വിജയികൾക്ക് ശാദി ഗോൾഡ് നടുവണ്ണൂർ നൽകുന്ന പ്രൈസ്മണിയും ഉണ്ടായിരിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 20നു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 994605 2726, 95628 27207, 9946767122.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.