കോഴിക്കോട്: ഗെയിൽ വാതക പൈപ്പ്ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവരെ തല്ലിയൊതുക്കുന്ന യാണെന്ന് ജനാധിപത്യ വേദി കുറ്റപ്പെടുത്തി. ജനകീയ സമരത്തെ തീവ്രവാദ ബന്ധമാരോപിച്ച് ഒറ്റപ്പെടുത്താൻ നടത്തുന്ന ശ്രമം ഗീബൽസിനെപോലും നാണിപ്പിക്കുന്നതാണ്. പൊലീസ് ഭീകരത സൃഷ്ടിച്ച് സമരത്തെ അടിച്ചമർത്തുന്ന സർക്കാർ നയത്തിനെതിരെ ജനാധിപത്യ ശക്തികൾ അണിനിരക്കണമെന്ന് ജനാധിപത്യവേദി അഭ്യർഥിച്ചു. കെ.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രിയേഷ് കുമാർ, എ. മുഹമ്മദ് സലീം, സി. ലാൽ കിഷോർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.