ആടുകളെ വിതരണം ചെയ്​തു

ബാലുശ്ശേരി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കുള്ള ആട് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. പെരിങ്ങിനി മാധവൻ അധ്യക്ഷത വഹിച്ചു. ആടുവളർത്തൽ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 60 കുടുംബങ്ങൾക്ക് രണ്ടു വീതം ആടുകളെയാണ് വിതരണം ചെയ്യുന്നത്. വാർഡ് മെംബർമാരായ ബീന കാട്ടുപറമ്പത്ത്, കെ. റീജ, പുഷ്പ എന്നിവർ സംസാരിച്ചു. ഡോ. എ. ധന്യ സ്വാഗതവും നീന പ്രഭ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.