പേരാമ്പ്ര: നരയംകുളം എ.യു.പി സ്കൂളിൽ 'നല്ല വായന' ലക്ഷ്യമിട്ട് ലൈബ്രറി വിപുലീകരിക്കുന്നു. പൂർവ വിദ്യാർഥിയും വാർഡ് അംഗവുമായ ടി.കെ. രഗിൻ ലാൽ നവീകരണം ഉദ്ഘാടനം ചെയ്തു. എ.കെ. കുഞ്ഞനന്തൻ അധ്യക്ഷത വഹിച്ചു. എ.കെ. കണാരൻ, എ.കെ. ലിഷ, ടി.പി. ചന്ദ്രിക, മിയാമ്മ എന്നിവർ സംസാരിച്ചു. റിട്ട. അധ്യാപിക രാധ മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് കഥാപ്രസംഗം അവതരിപ്പിച്ചു. നവംബർ പതിനാലു വരെ നീളുന്ന പ്രവർത്തനങ്ങളിൽ പുസ്തകങ്ങൾ നൽകി പ്രദേശവാസികളും ഒപ്പമുണ്ട്. 'കർഷക പെൻഷൻ: ഇടതു സർക്കാറിെൻറ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം' പേരാമ്പ്ര: നിലവിൽ ലഭിച്ചുവരുന്ന കർഷക പെൻഷന് ഒന്നര ലക്ഷം രൂപ വരുമാന പരിധി നിശ്ചയിക്കുകയും എല്ലാ ക്ഷേമപെൻഷനുകളും 1,100 രൂപ നൽകുമ്പോൾ കർഷക പെൻഷൻ മാത്രം 1,000 രൂപയായി കുറക്കുകയും ചെയ്ത സർക്കാർ കർഷകരോട് ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി യോഗം ആരോപിച്ചു. പെൻഷൻ 3,000 രൂപയായി വർധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ഐപ്പ് വടക്കേത്തടം അധ്യക്ഷത വഹിച്ചു. പി.കെ. ജോസ്, രാജു തലയാട്, സി.എം. ബാബു, ജോസ് കാരിവേലി, സി.പി. നാരായണൻ, വിജയൻ അത്തോളി, കുമാരൻ പാറക്കൊമ്പത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.