മേപ്പയൂർ: കീഴരിയൂർ സെൻറർ യൂത്ത് കോൺഗ്രസ് കമ്മിറ്റി നടത്തിയ ഏകദിന ഫുട്ബാൾ ടൂർണെമൻറിൽ സ്പാർക്ക് നമ്പ്രത്തുകര ജേതാക്കളായി. ബറൂസിയ കീഴരിയൂരിനാണ് രണ്ടാം സ്ഥാനം. ടൂർണമെൻറ് ബ്ലോക്ക് പഞ്ചായത്ത് മെംബർ രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ കെ.എ. റിനൂപ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സവിത നിരത്തിെൻറമീത്തൽ, രജിത കടവത്തുവളപ്പിൽ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.കെ. ദാസൻ, ഇടത്തിൽ ശിവൻ, ചുക്കോത്ത് ബാലൻ നായർ, റിഷിത് ലാൽ, വി.വി. ചന്തപ്പൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെംബർ ഒ.കെ. കുമാരൻ സമ്മാനവിതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.